സംസ്ഥാനങ്ങള്‍ പൊലീസുകാരുടെ ശമ്പളം പിടിക്കുന്നുവെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

സംസ്ഥാനങ്ങള്‍ പൊലീസുകാരുടെ ശമ്പളം പിടിക്കുന്നുവെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. നയപരമായ കാര്യമാണെന്നും സര്‍ക്കാരിനെ തന്നെ സമീപിക്കാനും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ചില സംസ്ഥാനങ്ങള്‍ പൊലീസുകാരുടെ ശമ്പളം പിടിക്കുന്നു എന്നും ഇത് തടയണം എന്നുമായിരുന്നു ഹര്‍ജി.
വിഷയത്തില്‍ പരമാവധി കേന്ദ്രസര്‍ക്കാരിന് സംസ്ഥാനങ്ങള്‍ക്ക് ശുപാര്‍ശ നല്‍കാന്‍ കഴിയുമെന്ന് കോടതി പറഞ്ഞു. ലോക്ക്ഡൗണ്‍ ജോലിക്ക് നിയോഗിക്കുന്ന പൊലീസുകാര്‍ക്ക് മാസ്‌ക്ക് അടക്കമുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പാക്കണമെന്ന ആവശ്യം നിവേദനമായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനും സുപ്രിംകോടതി നിര്‍ദേശിച്ചു.
Story Highlights: Supreme Court dismissed plea about police salaries
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here