നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എംപി ഫണ്ടിൽ നിന്ന് തെർമൽ ടെമ്പറേച്ചർ സ്‌ക്രീനിംഗ് സിസ്റ്റം

thermal check

നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള തെർമൽ ടെമ്പറേച്ചർ സ്‌ക്രീനിംഗ് സിസ്റ്റം ജില്ലാ ഭരണകൂടത്തിന് കൈമാറി. ഹൈബി ഈഡൻ എംപിയുടെ ഫണ്ടിൽ നിന്ന് പണം അനുവദിച്ചാണ് തർമൽ ടെമ്പറേച്ചർ സ്‌ക്രീനിംഗ് സിസ്റ്റം വാങ്ങിയത്. യാത്രക്കാരുടെ ശരീര താപനില ഇതിലൂടെ വളരെ പെട്ടെന്ന് അളക്കാൻ സാധിക്കും.

ക്യാമറയും സെൻസറും എൽഇഡി ഡിസ്പ്‌ളേയും ഉൾപ്പെടുന്ന സംവിധാനം യാത്രക്കാർ കടന്ന് വരുന്ന വാതിലിന് സമീപത്തായി സ്ഥാപിക്കും. ഇതിൽ ഒരോ വ്യക്തിയുടെയും ഫോട്ടോ പതിയുകയും കൈത്തണ്ട സെൻസറിനടുത്ത് കാണിക്കുമ്പോൾ കൃത്യമായ ശരീര ഊഷ്മാവ് രേഖപ്പെടുത്തുകയും ചെയ്യും. വ്യക്തികൾ തമ്മിലുള്ള യാതൊരു വിധത്തിലുള്ള ബന്ധപ്പെടലുകളും ഇത്തരത്തിൽ താപനില അളക്കുന്നതിന് ഉണ്ടാവുകയില്ല. സാധാരണയിൽ കൂടുതൽ താപനില ഉള്ളവർ വരുമ്പോൾ മുന്നറിയിപ്പ് ശബ്ദം ലഭിക്കും.

read also:മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളം സജ്ജം; ആദ്യ ഘട്ടത്തിൽ

ജില്ലാ കളക്ടർ എസ്. സുഹാസ് എംപിയിൽ നിന്ന് ടെമ്പറേച്ചർ സ്‌ക്രീനിംഗ് സിസ്റ്റം ഏറ്റുവാങ്ങി. ഒരുലക്ഷത്തിപതിനായിരം രൂപ ചെലവ് വരുന്നതാണ് ഈ ഉപകരണം. നിലവിൽ അഞ്ച് ടെമ്പറേച്ചർ സ്‌ക്രീനിംഗ് സിസ്റ്റമാണ് എംപി ഫണ്ടിൽ നിന്ന് വാങ്ങുന്നത്. വിമാനത്താവളം, തുറമുഖം, ആശുപത്രികൾ എന്നിവിടങ്ങളിൽ ഇവ ഉപയോഗിക്കുമെന്ന് എംപി പറഞ്ഞു. കൊച്ചിയിലെ കാമിയൊ ഓട്ടോമേഷൻസാണ് ഈ സംവിധാനം വിദേശത്ത് നിന്നും എത്തിച്ചത്.

Story highlights-thermal temperature scanner ,mp fund, CIAL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top