വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

Water Authority kerala

സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ താത്കാലികമായി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. പണം അടയ്ക്കാന്‍ എത്തുന്നവര്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കേണ്ടതാണ്. കൗണ്ടറുകളില്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ലഭ്യമാക്കും.

വെള്ളക്കരം ഓണ്‍ലൈനില്‍ അടയ്ക്കാന്‍ https://epay.kwa.kerala.gov.in/ എന്ന വെബ് സൈറ്റ് ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി വെള്ളക്കരമടയ്ക്കുമ്‌ബോള്‍ ബില്‍ തുകയുടെ ഒരു ശതമാനം (ഒരു ബില്ലില്‍ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. 2000 രൂപയില്‍ കൂടുതലുള്ള എല്ലാ ബില്ലുകളും ഓണ്‍ലൈന്‍ വഴി അടയ്‌ക്കേണ്ടതാണെന്നും വാട്ടര്‍ അതോറിട്ടി അറിയിച്ചു.

 

Story Highlights: Water Authority Cash Counters operation from today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top