കൊവിഡ് വാർഡിൽ രോഗികൾക്കൊപ്പം മൃതദേഹങ്ങളും; ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി മഹാരാഷ്ട്ര എംഎൽഎ

ഇന്ത്യയിൽ തന്നെ കൊവിഡ് വ്യാപനം വളരെ അധികമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. അതിൽ തന്നെ മുംബൈ നഗരത്തിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. മുംബൈയിലെ ഒരു ആശുപത്രിയിലെ ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് നിയമസഭാംഗമായ നിതേഷ് എൻ റാണെ.

ആശുപത്രിയിലെ കൊവിഡ് രോഗികളുടെ വാർഡിൽ തന്നെ മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യങ്ങളിൽ നിരവധി മൃതദേഹങ്ങൾ രോഗികളുടെ അപ്പുറത്തും ഇപ്പുറത്തുമുള്ള കിടക്കകളിൽ കറുത്ത കവറിൽ പൊതിഞ്ഞ് വച്ചിരിക്കുന്നത് കാണാം. കൂടാതെ ആളുകൾ വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ലാതെ വാർഡിലൂടെ നടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

‘സിയോൺ ഹോസ്പിറ്റലിൽ ആണിത്… രോഗികൾ കിടന്നുറങ്ങുന്നത് മൃതദേഹങ്ങളുടെ അടുത്ത്! ഇത് വളരെ കഠിനമാണ്. എന്ത് തരത്തിലുള്ള ഭരണമാണിത്. വളരെ വളരെ നാണംകെടുത്തുന്നത്’എന്ന് ട്വീറ്റിൽ വിഡിയോയ്ക്ക് ഒപ്പം നിതേഷ് കുറിച്ചു.

ഈ വിഡിയോ എൽടിജി ആശുപത്രിയിൽ ( സിയോൺ ആശുപത്രി) നിന്നാണ്. ഇത് ചിത്രീകരിച്ചത് ഒരു ആക്ടിവിസ്റ്റും, ചില ജോലികൾക്കായി ആശുപത്രിയിൽ പോയതായിരുന്നു അദ്ദേഹമെന്ന് നിതേഷ് വാർത്താ ഏജൻസിയോട് പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് അധികൃതർ ആരും വിശദീകരണം നൽകിയിട്ടില്ല. വിഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്നോ എവിടെയാണെന്നോ തുടങ്ങിയ വിവരങ്ങളും ലഭ്യമായിട്ടില്ല.

 

coronavirus, covid ward, mumbai hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top