Advertisement

വോഗ് മാസിക തെരഞ്ഞെടുത്ത പോരാളികളില്‍ കേരളത്തിന്റെ ആരോഗ്യ മന്ത്രിയും

May 7, 2020
Google News 2 minutes Read
kk shailaja

ലോകപ്രശസ്ത ഫാഷൻ- ലൈഫ് സ്റ്റൈൽ മാസികയായ വോഗിന്റെ ‘ വോഗ് വാരിയേഴ്‌സ്’ പട്ടികയിൽ കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജയും. കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മികച്ച സംഭാവനകൾ നൽകിയതാണ് കെ കെ ശെെലജയെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണം. ‘മഹാമാരിയിൽ നിന്ന് കേരളത്തെ തിരിച്ചുപിടിക്കുന്ന ആരോഗ്യമന്ത്രി’ എന്ന തലക്കെട്ടിലാണ് കെ കെ ശൈലജയെ കുറിച്ചുള്ള ലേഖനം.

‘ വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് നിലവിൽ കെകെ ശൈലജ നേരിടുന്നത്. അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ ശൈലജ ആരോഗ്യമന്ത്രി എന്ന നിലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. കെ കെ ശൈലജ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്ന് നടത്തിയ മികച്ച ആസൂത്രണവും പദ്ധതികളുടെ നടപ്പാക്കലുമാണ് 2018ൽ നിപാ വൈറസിനെ വിജയകരമായി നേരിടാൻ കേരളത്തെ സഹായിച്ചത്. വീണ്ടും ഒരു മഹാമാരിയിൽ നിന്ന് അവർ കേരളത്തെ കരകയറ്റുന്നു’ വോഗിൽ കെ കെ ശൈലജയെ പരിചയപ്പെടുത്തുന്ന ലേഖനത്തിൽ പറയുന്നു. കൊവിഡ് പ്രതിരോധത്തിന്റെ കേരളാ മോഡൽ പ്രശംസിക്കപ്പെട്ടതാണ്. കൊവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം താരതമ്യങ്ങളില്ലാത്തത് എന്ന ഐസിഎംആറിന്റെ അഭിനന്ദനവും വോഗ് മാഗസിന്റെ ലേഖനത്തിലുണ്ട്.

read also:അവതാര്‍ 2 സിനിമ ഷൂട്ട് ചെയ്യാന്‍ ആ സ്റ്റുഡിയോ ഒന്ന് വിട്ടുതരണം; ട്വന്റിഫോര്‍ ഓഗ്മെന്റഡ് റിയാലിറ്റിയെക്കുറിച്ചുള്ള വൈറല്‍ ട്രോളുകള്‍ കാണാം

ചിട്ടയായ സമീപനവും പൊതുജനങ്ങളുമായുള്ള ആശയവിനിമയവും ടീം വർക്കുമാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിച്ചതെന്ന് കെ കെ ശൈലജ പറഞ്ഞതായും വോഗ് ലേഖനത്തിലുണ്ട്. കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ കേരള മോഡൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ്. കേരളത്തിലേത് ഏറ്റവും കുറഞ്ഞ മരണനിരക്കാണ്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നിവയിൽ കേരളം മുൻപ് തന്നെ മുൻപന്തിയിലാണെന്നും ലേഖനത്തിൽ പറയുന്നു. മഞ്ജു സാറാ രാജനാണ് വോഗിന് വേണ്ടി ലേഖനം എഴുതിയിരിക്കുന്നത്.

story highlights-k k shailaja in vogue warriors list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here