ലോക്ക് ഡൗണ്‍ പ്രതിസന്ധി; പെൻഷൻ പ്രായം ഉയർത്തി തമിഴ്‌നാട് സർക്കാർ

tamilnadu

കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ തമിഴ്‌നാട് സർക്കാർ പെൻഷൻ പ്രായം ഉയർത്തി. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായമാണ് ഉയർത്തിയത്. പെൻഷൻ പ്രായം 58 വയസിൽ നിന്ന് 59 വയസായാണ് സർക്കാർ കൂട്ടിയത്. ഇത് സംബന്ധിച്ചുള്ള ഉത്തരവിറങ്ങി.

വിരമിക്കുന്ന സമയത്ത് ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകേണ്ടതായുണ്ട്. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, മറ്റു പദ്ധതികളനുസരിച്ചുള്ള പണം എന്നിവയും വിരമിക്കൽ സമയത്ത് സർക്കാർ നൽകേണ്ടതായി വരും. പക്ഷേ ലോക്ക് ഡൗൺ കാരണം വലിയ വരുമാന നഷ്ടം സംഭവിച്ചതിനാൽ സർക്കാരിന്‍റെ ഈ ഭാരം മൊത്തമായി ഒരു വർഷത്തേക്ക് നീട്ടുന്നുവെന്നാണ് അധികൃതർ പറയുന്നത്.

read also:കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി

സർക്കാർ-എയ്ഡഡ് സ്‌കൂൾ, കോളജ് അധ്യാപകർ, സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ജീവനക്കാർ തുടങ്ങി എല്ലാ ജോലിക്കാര്‍ക്കും ഈ മാറ്റം ബാധകമാകും. പെൻഷൻ പ്രായത്തിലുള്ള മാറ്റം ഉടനടി പ്രാബല്യത്തിൽ വരുമെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

Story highlights-lock down crisis ,tanilnadu increase retirement age

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top