കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി

corona

കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി. പുതുതായി വികസിപ്പിച്ച വാക്‌സിൻ എലികളിൽ പരീക്ഷിച്ച് വിജയിച്ചെന്ന് വാക്‌സിൻ വികസിപ്പിച്ച ‘ടാകിസ്’ സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ പറഞ്ഞു. കോശങ്ങളിൽ വാക്‌സിൻ ആന്റിബോഡികൾ നിർമിച്ച് കൊറോണ വൈറസിനെ നിർവീര്യമാക്കിയെന്നും ഇവർ അവകാശപ്പെടുന്നു.

read also: രാജ്യത്ത് കൊവിഡ് ബാധിതർ അരലക്ഷത്തിലേക്ക്; മരണം 1,694

റോമിലെ സ്പല്ലാൻസാനി ആശുപത്രിയിലായിരുന്നു വാക്‌സിൻ പരീക്ഷണം. കോശത്തിലെ കൊറോണ വൈറസിനെ വാക്‌സിൻ നിർവീര്യമാക്കി. ഇനി പരീക്ഷണത്തിന്റെ നിർണായക ഘട്ടമാണ്. വേനൽക്കാലത്തിന് ശേഷം മനുഷ്യരിൽ നേരിട്ട് പരീക്ഷിക്കുമെന്നും ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി.

വാക്‌സിൻ വികസിപ്പിച്ചെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെയാണ് ഇറ്റലിയും രംഗത്തെത്തിയിരിക്കുന്നത്.

story highlights- coronavirus, italy, vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top