Advertisement

സാംസൺ ബ്ര​ദേ​ഴ്സും ടീമും ആദ്യപോരാട്ടത്തിന്; പോരാട്ടം ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​നെതിരെ

7 hours ago
Google News 2 minutes Read

മിനി ഐപിഎൽ എന്ന് വിശേഷിപ്പിക്കാവുന്ന കേരള ക്രിക്കറ്റ് ലീഗിന് ആവേശത്തുടക്കം. ആദ്യ ദിനത്തിൽ ഏവരും ഉറ്റുനോക്കുന്ന സാംസൺ ബ്ര​ദേ​ഴ്സിന്റെ കൊച്ചി ബ്ലൂടൈഗേഴ്‌സ് ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിന് കളത്തിലിറങ്ങും. വൈകിട്ട് 7:45 ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സാണ് എതിരാളികൾ. സാംസൺ ബ്ര​ദേ​ഴ്സിന്റെ ക്യാപ്റ്റൻസിയിലാണ് കൊച്ചി ബ്ലൂടൈഗേഴ്‌സ് കളത്തിൽ ഇറങ്ങുക. ടീം ക്യാപ്റ്റനായി സാലി സാംസണും, തന്ത്രങ്ങൾക്ക് പിന്തുണയുമായി വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് സഹോദരൻ സഞ്ജു സാംസണുമാണ്.

ആദ്യ സീസണിലെ ഇരു ടീമുകളുടെയും മത്സരങ്ങൾ പരിശോധിച്ചാൽ, കൊച്ചിയുടെ അവസ്ഥ അതിദയനീയമായിരുന്നു. പത്ത് മത്സരങ്ങൾ അടങ്ങിയ ടൂർണമെന്‍ററിൽ മൂന്നിൽ മാത്രമായിരുന്നു കൊച്ചി വിജയിക്കാനായത്. ബാക്കി ഏഴ് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം. എന്നാൽ, ട്രിവാൻഡ്രം മത്സരഫലങ്ങളിലും സമനില നേടിയിരുന്നു. പത്ത് മത്സരങ്ങളിൽ അഞ്ച് മത്സരങ്ങളിൽ ജയിക്കുകയും, അഞ്ചിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിടെ, ആദ്യ സീസണിൽ കൊച്ചി അഞ്ചാം സ്ഥാനത്തും, ട്രിവാൻഡ്രം റോ​യ​ൽസ് മൂന്നാം സ്ഥാനത്തും കളിയവസാനിപ്പിച്ചു.

പ്രഥമ സീസൺ എവിടെ അവസാനിച്ചോ അവിടെ നിന്ന് തന്നെയാണ് രണ്ടാം സീസണിന്റെ ആരംഭവും. കെസിഎല്ലിന്റെ ഉദ്ഘടന മത്സരത്തിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘടന മത്സരത്തിൽ കാ​ലി​ക്ക​റ്റ് ഗ്ലോ​ബ് സ്റ്റാ​ർസ് തങ്ങളുടെ ആദ്യ സീസണിലെ ചാമ്പ്യൻ പട്ടം തട്ടിയെടുത്ത കൊല്ലം സെ​യ്‌​ലേ​ഴ്സിനെ നേരിടുന്നു. ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് ഗ്ലോ​ബ് സ്റ്റാ​ർസ് 138 റൺസിന് പുറത്തായി. കാലിക്കറ്റിനായി ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ അർധസെഞ്ചുറിയോടെ തിളങ്ങി. അതേസമയം, കൊല്ലത്തിന്റെ ഷറഫുദീൻ നാലും, അമൽ എ.ജി മൂന്ന് വിക്കറ്റും നേടി.

Story Highlights : Samson brothers and team for the first time KCL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here