Advertisement

തുടക്കം ഗംഭീരമാക്കി ചാമ്പ്യന്മാർ; കാലിക്കറ്റിനെതിരെ ജയം ഒരു വിക്കറ്റിന്

7 hours ago
Google News 2 minutes Read
KCL

കെസിഎൽ രണ്ടാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സിന് വിജയത്തുടക്കം. ഉദ്ഘടന മത്സരത്തിൽ ആദ്യ സീസണിലെ റണ്ണറപ്പുകളായ കാലിക്കറ്റ് ഗ്ലോ​ബ് സ്റ്റാ​ർസിനെ ഒരു വിക്കറ്റിന് തകർത്തു. കഴിഞ്ഞ സീസണിലെ ഫൈനലിലെ തോൽവിക്ക് പകരംവീട്ടാനായി ഇറങ്ങിയ കാലിക്കറ്റിനെ ആവേശം നിറഞ്ഞ അവസാന ഓവറിലാണ് കൊല്ലം മുട്ടുകുത്തിച്ചത്. 3 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ ഷറഫുദീനാണ് കളിയിലെ താരം.

ആദ്യം ബാറ്റുചെയ്ത കാലിക്കറ്റ് ഗ്ലോ​ബ് സ്റ്റാ​ർസിനെ 138 റൺസിന് പുറത്താക്കിക്കൊണ്ട് കൊല്ലം വരവ് അറിയിച്ചു. മത്സരം അവസാനിക്കാൻ രണ്ട് ഓവർ ബാക്കി നിൽക്കെയാണ് കൊല്ലം കാലിക്കറ്റിനെ പൂട്ടികെട്ടിയത്. കാലിക്കറ്റിനായി ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (54) അർധസെഞ്ചുറിയോടെ തിളങ്ങി. 22 പന്തിൽ നിന്നാണ് രോഹൻ അർധസെഞ്ചുറി സ്വന്തമാക്കിയത്. അതേസമയം, കൊല്ലത്തിന്റെ ബൗളിംഗ് നിറയും തകർത്താടി. കൊല്ലത്തിനായി ഷറഫുദീൻ നാലും, അമൽ എ.ജി മൂന്നും, ബിജു നാരായണൻ, സജീവൻ അഖിൽ, സച്ചിൻ ബേബി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

എന്നാൽ, മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ കൊല്ലം സെയ്ലേഴ്സിന് ഓപ്പണർ വിഷ്ണു വിനോദിനെ തുടക്കത്തിൽ തന്നെ നഷ്പ്പെട്ടു. ഒരു റൺസ് പോലും നേടാനാവാതെയാണ് വിഷ്ണു പുറത്തായത്. കൊല്ലത്തിനായി വത്സൽ ഗോവിന്ദ് നാല്പത്തിയൊന്ന് റൺസ് നേടി തിളങ്ങി. അവസാന ഓവറുകളിൽ ബിജു നാരായണനും, ഏദൻ ആപ്പിൾ ടോമും നടത്തിയ വെടികെട്ടാണ് ചാമ്പ്യൻ പടയ്ക്ക് വിജയം സമ്മാനിച്ചത്. ബിജു ഏഴ് ബൗളിൽ പതിനഞ്ചും, ഏദൻ ആറ് ബൗളിൽ പത്ത് റൺസും നേടി. ചാമ്പ്യന്മാരെ പിടിച്ചുകെട്ടാനായി ഇറങ്ങിയ കോഴിക്കോടൻ ബൗളിംഗ് നിരയിലെ അഖിൽ സ്കറിയ നാലും, സുധേശൻ മിഥുൻ മൂന്നും, ഹരികൃഷ്ണൻ എം.യു, മനു കൃഷ്ണൻ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Story Highlights : Defending champions Aries Kollam Sailors secured a win in the second season of the KCL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here