രാജ്യത്ത് കൊവിഡ് ബാധിതർ അരലക്ഷത്തിലേക്ക്; മരണം 1,694

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്. ആകെ പോസിറ്റീവ് കേസുകൾ 49,391 ആയി. ഇതുവരെ 1694 പേർ മരിച്ചു. 24 മണിക്കൂറിനിടെ 2,958 പോസിറ്റീവ് കേസുകളും 126 മരണവും റിപ്പോർട്ട് ചെയ്തു. 14,182 പേർ രോഗമുക്തരായി.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഗുജറാത്തിൽ ഇന്ന് 380 പോസിറ്റീവ് കേസുകളും 28 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് 6625 കൊവിഡ് കേസുകളും, 396 മരണവും. കേന്ദ്രസർക്കാർ, ഗുജറാത്തിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. ഉന്നത ഉദ്യോഗസ്ഥ തലത്തിൽ വൻഅഴിച്ചുപണി നടത്തി. അഹമ്മദാബാദിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഡൽഹിയിൽ കൊവിഡ് ബാധിതനായ പൊലീസുകാരൻ മരിച്ചു. 85 ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് ബി.എസ്.എഫ് അറിയിച്ചു. അണുനശീകരണത്തിന് ശേഷം ഡൽഹിയിലെ ബി.എസ്.എഫ് ആസ്ഥാനം തുറന്നു.

തമിഴ്‌നാട്ടിൽ ഇന്ന് കൊവിഡ് കേസുകളിൽ വൻവർധനയാണുണ്ടായത്. 771 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 324ഉം ചെന്നൈയിലാണ്. ആകെ കേസുകൾ 4829 ആയി. രാജസ്ഥാനിലെ ജോധ്പുരിൽ കൊവിഡ് സ്ഥിരീകരിച്ച 30 ബി.എസ്.എഫ് ജവാന്മാരും ഡൽഹിയിലെ ജോലി കഴിഞ്ഞു മടങ്ങിയവരാണ്. ഇവിടെ പോസിറ്റീവ് കേസുകളുടെ എണ്ണം 3240 ആയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top