നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അണുവിമുക്തമാക്കൽ നടപടി പൂർത്തിയായി

നെടുമ്പാശേരിയിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അണുവിമുക്തമാക്കൽ നടപടി പൂർത്തിയായി. വിമാനം നെടുമ്പാശേരിയിൽ നിന്ന് ഉച്ചയ്ക്ക് 12.30 മണിക്ക് അബുദാബിക്ക് തിരിക്കും. വൈകുന്നേരം 5.30ന് വിമാനം യാത്രക്കാരുമായി തിരികെ നെടുമ്പാശേരിയിലേയ്ക്ക് പുറപ്പെടും.
179 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. രാത്രി 9.40 ന് വിമാനം നെടുമ്പാശേരിയിൽ എത്തും. വിമാനത്തിന് പ്രത്യേക പാർക്കിങ്ങ് ബേയും, എയർ റോ ബ്രിഡ്ജും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാർ പൂരിപ്പിക്കേണ്ട സത്യവാങ്ങ് മൂലം വിമാനത്തിൽ നൽകും. വിമാനമിറങ്ങുന്നവരെ പരിശോധിക്കാൻ ടെമ്പറേച്ചർ ഗണും, തെർമൽ സ്‌കാനറും ഏർപ്പെടുത്തിയിട്ടുണ്ട്.
ബാഗേജ് അണുനശീകരണത്തിന് അൾട്രാ വയലറ്റ് അണുനശീകരണ ഉപകരണമാണ് ഉപയോഗിക്കുക.
ഡിഫൻസ് റിസർച്ച് സെവലപ്‌മെന്റ് ഓർഗനൈസേഷനാണ് ഇത് വികസിപ്പിച്ചെടുത്തത്.
രോഗലക്ഷണമുള്ളവരെ പ്രത്യേക വഴിയിലൂടെ ആമ്പുലൻസിലേയ്ക്കും അതുവഴി ആലുവ താലൂക്ക് ആശുപത്രിയിലേയ്ക്കും മാറ്റും. എറണാകുളത്ത് നിന്നുള്ള 25 പേരെ രാജഗിരി ബോയ്‌സ് ഹോസ്റ്റലിൽ നിരീക്ഷണത്തിന് അയക്കും.
Story Highlights- Nedumbasery airindia express disinfected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here