Advertisement

തമിഴ്നാട്ടിലെ നെയ് വേലി ലിഗ്‌നൈറ്റ് കോർപറേഷനിൽ പൊട്ടിത്തെറി; എട്ട് പേർക്ക് പരുക്ക്

May 7, 2020
2 minutes Read
Naivelley  LLC Corporation blast

തമിഴ്നാട്ടിലെ നെയ് വേലി ലിഗ്‌നൈറ്റ് കോർപറേഷൻ (എൻഎൽസി) പ്ലാന്റിലുണ്ടായ ബോയ്‌ലർ പൊട്ടിത്തെറിയിൽ തൊഴിലാളികളായ എട്ട് പേർക്ക് പരുക്ക്. നാല് പേരുടെ നില ഗുരുതരം. പരുക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുച്ചിറപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി.

അമിത ചൂടും ഉയർന്ന സമ്മർദ്ദവുമാകാം പൊട്ടിത്തെറിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി. അഞ്ച് ഫയർ എഞ്ചിനുകളുടെ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

പൊതുമേഖലയിലുള്ള നവരത്ന കമ്പനിയാണ് നെയ്വേലി ലിഗ്‌നൈറ്റ് കോർപറേഷൻ. പൊട്ടിത്തെറിമൂലം കമ്പനിയുടെ മൂന്ന് യൂണിറ്റുകളുടെ പ്രവർത്തനം തടസപ്പെട്ടു.

Story highlight: Tamil Nadu’s Naivelley  LLC Corporation blast Eight people were injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top