കൊവിഡ് പ്രതിരോധം; ആരോഗ്യവകുപ്പില്‍ 3770 താത്കാലിക തസ്തികകള്‍ സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 3770 താത്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 704 ഡോക്ടര്‍മാര്‍, 100 സ്‌പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്‌സുമാര്‍, 167 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, 246 ഫാര്‍മസിസ്റ്റുകള്‍, 211 ലാബ് ടെക്‌നീഷ്യന്‍മാര്‍, 292 ജെഎച്ച്‌ഐമാര്‍, 317 ക്ലീനിംഗ് സ്റ്റാഫുകള്‍ തുടങ്ങി 34 ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്.
1390 പേരെ ഇതിനോടകം തന്നെ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതയനുസരിച്ച് നിയമിച്ചു വരുന്നു. നേരത്തെ 276 ഡോക്ടര്‍മാരെ പിഎസ്‌സി വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുന്നുണ്ട്. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. അഡ്‌ഹോക്ക് നിയമനവും നടത്തി. ഇതുകൂടാതെയാണ് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: Cm Pinarayi Vijayan, coronavirus, Lockdown,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here