Advertisement

തൃശൂരിൽ എത്തിയ പ്രവാസികളിൽ 38 പേർ ഗുരുവായൂർ കൊവിഡ് സെൻ്ററിൽ നിരീക്ഷണത്തിൽ

May 8, 2020
Google News 1 minute Read
38 nris quarantine thrissur

അബുദാബി – കൊച്ചി വിമാനത്തിൽ എത്തിയ തൃശൂർ ജില്ലയിലെ 72 പ്രവാസികളിൽ 38 പേരെ ഗുരുവായൂരിൽ സജ്ജീകരിച്ച കൊവിഡ് കെയർ സെൻ്ററിൽ നിരീക്ഷണത്തിലാക്കി. പുലർച്ചെ 3.30 ഓടെ, പ്രത്യേകമായി ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ബസിലാണ് ഇവരെ ഹോട്ടലിൽ എത്തിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിലെ പരിശോധനയെത്തുടർന്ന് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനായി ബന്ധുക്കൾക്കൊപ്പം വിട്ടു. ഗുരുവായൂരിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ, ജില്ലാ കലക്ടർ എസ്.ഷാനവാസ്, തുടങ്ങിയവർ പ്രവാസികളെ സ്വീകരിച്ചു.

Read Also: ആശ്വാസ തീരത്ത്; പ്രവാസികളുമായി അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നുമുള്ള വിമാനങ്ങള്‍ കേരളത്തില്‍ എത്തി

ഇന്നലെയാണ് പ്രവാസികളെ വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനങ്ങളിൽ കേരളത്തിൽ എത്തിയത്. പ്രവാസികളുമായി അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി 10.10 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. 151 യാത്രക്കാരുമായാണ് വിമാനം എത്തിയിരിക്കുന്നത്. ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനം 10.30 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ആദ്യ വിമാനം അബുദാബിയില്‍ നിന്ന് ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് പുറപ്പെട്ടത്. ദുബായില്‍ നിന്നുള്ള വിമാനം ഇന്ത്യന്‍ സമയം 7.30 ഓടെയാണ് പുറപ്പെട്ടത്.

Read Also: മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 28 ദിവസത്തെ ക്വാറന്റീൻ നിർബന്ധം : കേന്ദ്രസർക്കാർ

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 28 ദിവസത്തെ ക്വാറന്റീൻ നിർബന്ധിമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഏഴ് ദിവസം മതിയെന്ന കേരള സർക്കാരിന്റെ നിലപാട് തള്ളിയിരിക്കുകയാണ് കേന്ദ്രം. 14 ദിവസം സർക്കാർ നിയന്ത്രണത്തിൽ ക്വാറന്റീൻ അനിവാര്യമാണ്. 14 ദിവസം വീടുകളിൽ ക്വാറന്റീൻ വേണം. സർക്കാർ മേൽനോട്ടത്തിൽ വേണം ക്വാറന്റീൻ എന്നും കേന്ദ്രം നിർദ്ദേശിച്ചു.

അതേസമയം, രോഗ ലക്ഷണം പ്രകടിപ്പിച്ച എട്ട് പ്രവാസികളെ നേരത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. നെടുമ്പാശേരിയിൽ ഇറങ്ങിയ അഞ്ച് പേരെയും കരിപ്പൂർ വിമാനമിറങ്ങിയ 3 പ്രവാസികളെയാണ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുന്നത്.

Story Highlights: 38 nris quarantine thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here