ഗൂഗിൾ ഡ്രൈവിൽ സഹപാഠികളായ പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ; ‘ബോയ്സ് ലോക്കർ റൂം’ വെളിപ്പെടുത്തലുകൾ തുടരുന്നു

ബോയ്സ് ലോക്കർ റൂം ഉയർത്തിയ അലയൊലികൾ കെട്ടടങ്ങുന്നതിനു മുൻപ് സമാന രീതിയിലുള്ള ആരോപണവുമായി ട്വിറ്റർ യൂസർ. കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിലെ പൂർവവിദ്യാർത്ഥിനികളുടെ നഗ്നചിത്രങ്ങൾ ഒരു ഗൂഗിൾ ഡ്രൈവിലൂടെ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം. അയ്‌യൂബ്രൗസ് എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് ആരോപണം ഉയർന്നത്. സർവകലാശാലയിലെ പല പെൺകുട്ടികളുടെ ചിത്രങ്ങളും ഗൂഗിൾ ഡ്രൈവിൽ ഉണ്ടെന്നും ചിത്രങ്ങൾ അപ്ലോഡ് ചെയ്തത് ഇവിടെ പഠിച്ചവരാണെന്നും ട്വീറ്റുകളുടെ പരമ്പരയിലൂടെ ഈ ട്വിറ്റർ ഹാൻഡിൽ ആരോപിക്കുന്നു.
A group of men from a premier institute from Kolkata, have been using semi-nude and nude pictures of women in a Google drive and circulating it among their friends. These pictures have been used to threaten women in the past. The drive has been existent since 2016.
— Aiyoobrows (@Bratmatcat) May 4, 2020
2016 മുതൽ ഈ ഗൂഗിൾ ഡ്രൈവ് ഉണ്ടെന്നാണ് ഈ ട്വിറ്റർ ഹാൻഡിൽ പറയുന്നത്. മികച്ച പ്രഭാഷകരും പുരസ്കാര ജേതാക്കളുമായ പുരുഷന്മാരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നും ഈ യൂസർ വ്യക്തമാക്കുന്നു. മറ്റൊരു ട്വീറ്റിൽ ഡ്രൈവ് ആരംഭിച്ചത് സൗര്യദീപ് ബസക് എന്ന ആളാണെന്നും ഇമങ്കല്യാൺ ഘോഷ് എന്നയാൾക്ക് ഇതിലേക്ക് ആക്സസ് ഉണ്ടെന്നും ഈ ട്വിറ്റർ ഹാൻഡിൽ പറയുന്നു.
read also:ബോയ്സ് ലോക്കർ റൂമിനു പിന്നാലെ ഗേൾസ് ലോക്കൽ റൂമും; സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ച് സമൂഹമാധ്യമങ്ങൾ
വീഡിയോ പുറത്തിവിട്ടെന്ന് കരുതപ്പെടുന്ന ആളുമായി സൗഹൃദത്തിലായിരുന്ന സമയത്ത് 2015ൽ, താൻ അയച്ചു നൽകിയ ചിത്രമാണ് തൻ്റേതായി ഡ്രൈവിൽ ഉള്ളത്. അയച്ചു നൽകിയതിനു ശേഷം ഇക്കാര്യം സംസാരിച്ച് അയാളുമായി സംസാരിച്ച് തെറ്റി. പിന്നീട് സൗഹൃദം ഉണ്ടായിരുന്നില്ല. 2018ൽ ഒരു പെൺസുഹൃത്തുമായി സംഭാഷണം നടത്തുന്ന വേളയിൽ ആ ചിത്രം കണ്ടു എന്ന് അവൾ പറഞ്ഞത് ഞെട്ടലുണ്ടാക്കി. ചിത്രത്തിൻ്റെ കാര്യം താൻ മറ്റാരോടും പറഞ്ഞിട്ടില്ലെന്ന് ഈ ട്വിറ്റർ ഹാൻഡിൽ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ആ ചിത്രം പലരും കണ്ടിട്ടുണ്ടെന്ന് പിന്നീട് മനസ്സിലാക്കിയെന്നും യുവതി പറഞ്ഞു. ഇയാളുമായി ബന്ധമുണ്ടായിരുന്ന പല പെൺകുട്ടികളുടെയും ചിത്രങ്ങൾ ആ പെൺകുട്ടികൾ തന്നെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
Story highlights-google drive nude pictures twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here