രാമായണം പരമ്പരയിലെ ‘സീത’ ഇനി സരോജിനി നായിഡു

സ്വാതന്ത്യ സമരസേനാനി സരോജിനി നായിഡുവിന്റെ ജീവിതം സിനിമായകുന്നു. ദൂർദർശനിൽ സംപ്രേഷണം ചെയ്തിരുന്ന രാമാനന്ദ് സാഗർ സംവിധാനം ചെയ്ത രാമായണം പരമ്പരയിൽ സീതയായി വേഷമിട്ട നടി ദീപിക ചിഖ്ലിയയാണ് ചിത്രത്തിൽ സരോജിനി നായിഡുവായി എത്തുന്നത്.
read also:രാമായണം ലോക റെക്കോർഡ് സ്വന്തമാക്കിയിട്ടില്ല; റിപ്പോർട്ടുകൾ തെറ്റ്
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദീപിക തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘സരോജിനി’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ആകാശ് നായിക്കും ധീരജ് മിശ്രയും ചേർന്നാണ്. റോയൽ ഫിലിം മീഡിയയുടെ ബാനറിൽ കാനു ഭായ് പട്ടേലാണ് സിനിമ നിർമിക്കുന്നത്. ധീരജ് മിശ്രയും യശോമതി ദേവിയും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സ്വാതന്ത്യത്തിന്റെ നായികയുടെ ഇതുവരെ പറയാത്ത കഥ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.
Story highlights-In the Ramayana series, Sita is now Sarojini Naidu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here