കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ പ്രതിഷേധത്തിനിറക്കിയ സംഭവം; 14 പേർക്കെതിരെ കേസ്

കണ്ണൂർ രാമന്തളിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധത്തിനിറക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കരാറുകാരനും വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനുമടക്കം 14 പേർക്കെതിരെയാണ് കേസ്. ഇന്ത്യൻ നാവിക അക്കാദമിയിലെ കരാർ തൊഴിലാളികളാണ് ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചത്.
ഏഴിമല നാവിക അക്കാദമിക്കടുത്ത് രാമന്തളിയിൽ തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സംഭവത്തിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. തൊഴിലാളികളുടെ ചുമതലയുള്ള കരാറുകാരൻതൃശൂർ കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് ഷൈം, രാമന്തളി ന്യൂസ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ എന്നിവരടക്കം 14 പേർക്കെതിരെയാണ് കേസ്. രാമന്തളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
നാവിക അക്കാദമിയിൽ കരാർ ജോലിക്കായി വന്നവരാണ് തൊഴിലാളികൾ.ലോക്ക് ഡൗൺ കാരണം ഭക്ഷണവും കൂലിയും ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തിരികെ നാട്ടിലേക്ക് പോകണമെന്നും ആവശ്യമുയർന്നിരുന്നു. കരാറുകാരുടെ കീഴിലുള്ള തൊഴിലാളികൾക്ക് ഭക്ഷണം നൽകേണ്ടത് കരാറുകാർ തന്നെയാണെന്ന് പഞ്ചായത്ത് മറുപടി നൽകിയിരുന്നു. ആവശ്യപ്പെട്ടപ്പോൾ അരിയുൾപ്പടെയുള്ള ഭക്ഷണ സാധനങ്ങളും പഞ്ചായത്ത് നൽകി. ഇത് മറച്ച് വെച്ച് തെറ്റായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് വാട്ട്‌സ് അപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ കേസെടുത്തത്.
Story Highlights- kannur migrant labors protest 14 booked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here