Advertisement

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മഞ്ഞപ്പട സമാഹരിച്ചത് ഒന്നര ലക്ഷത്തിലധികം രൂപ

May 8, 2020
Google News 2 minutes Read
manjappada cmdrf coronavirus

ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ചത് ഒന്നര ലക്ഷത്തിലധികം രൂപ. 1,60,268 രൂപയാണ് ഓൺലൈൻ ഫുട്ബോൾ ടൂർണമെൻ്റ് നടത്തി മഞ്ഞപ്പട കണ്ടെത്തിയത്. പിഎം കെയേഴ്സ് ഫണ്ടിലേക്ക് 23,118 രൂപയും മഞ്ഞപ്പട സമാഹരിച്ചു. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇത് സംബന്ധിച്ച അറിയിപ്പ് മഞ്ഞപ്പട പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: കൊവിഡ് പ്രതിരോധം: ബാഴ്സലോണയുടെ കേരളത്തിലെ ആരാധകക്കൂട്ടായ്മ ഇതുവരെ സമാഹരിച്ചത് ഒരു ലക്ഷം രൂപ

മഞ്ഞപ്പടയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മഞ്ഞപ്പട ഒരു ഓൺലൈൻ ടൂർണമെന്റ് നടത്തി ദുരിതാശ്വാസ നിധികളിലേക്ക് നമ്മുടെ ഒരു പങ്ക് നൽകണം എന്നു തീരുമാനിക്കുമ്പോൾ മെമ്പേഴ്‌സിൻ്റെ ഭാഗത്തു നിന്നു എങ്ങനെ ആയിരിക്കും പങ്കാളിത്തം എന്നത് ഒരു വെല്ലുവിളി ആയി മുന്നിൽ നിൽക്കുയായിരുന്നു.
ലോക്ക് ഡൗൺ കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരും വിദ്യാർത്ഥികളും കൂടുതലുള്ള മഞ്ഞപ്പടയിൽ നിന്ന് നമ്മൾ കണക്കു കൂട്ടിയതിനെക്കാൾ വലിയ പങ്കാളിത്തമാണ് ManjappadaCare’s Online PES ടൂർണമെൻ്റിനു കിട്ടിയത്. സാമൂഹിക അകലത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത എന്ന ആശയം മുന്നോട്ട് വച്ചു മഞ്ഞപ്പട ആവിഷ്കരിച്ച #ManjappadaCares PES ടൂർണമെന്റ് വഴി 1,83,386 രൂപയാണ് CMDRF ലേക്കും PM CARE’S ലും ചേർത്ത് എത്തിയത് . ഈ വറുതിയുടെ കാലത്തും മഞ്ഞപ്പടയുടെ കൂടെ സമൂഹത്തോടുള്ള കടമ നിർവഹിക്കാൻ ചേർന്നു നിന്ന ഓരോരുത്തരോടും നന്ദി അറിയിക്കുന്നു…!!

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ കേരളത്തിലെ ആരാധകക്കൂട്ടായ്മയായ കൂളെസ് ഓഫ് കേരള 1.30 ലക്ഷത്തിലധികം രൂപ സമാഹരിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് മണിയോടെ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

Story Highlights: manjappada cmdrf coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here