ലോക്ക് ഡൗൺ കഴിഞ്ഞുള്ള കാര്യങ്ങളിൽ സുതാര്യത വേണം; കേന്ദ്രത്തോട് രാഹുൽ

ലോക്ക് ഡൗണിന് ശേഷമുള്ള നടപടികൾ എന്തൊക്കെയെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സുതാര്യത വരുത്തണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ലോക്ക് ഡൗണിന് ശേഷമുള്ള തുറക്കലിന് ഒരു പദ്ധതി വേണം. അത് പടിപടിയായുള്ള മാറ്റമായിരിക്കണമെന്നും രാഹുൽ പറയുന്നു. വിഡിയോയിലൂടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
എപ്പോൾ പൂർണ്ണമായി തുറക്കുമെന്നും എന്താണ് മാനദണ്ഡമെന്നും ജനം അറിയേണ്ടതുണ്ട്. അതിനാൽ സർക്കാർ അവ വ്യക്തമാക്കമെന്നും രാഹുൽ. ഇഷ്ടത്തിനനുസരിച്ച് ഓണും ഓഫും ആകാൻ ലോക്ക് ഡൗൺ സ്വിച്ച് അല്ലെന്നും അതിന് ആളുകളുടെ സഹകരണം വേണമെന്നും രാഹുൽ. അത് സർക്കാർ മനസിലാക്കണം.
read also:ലോക്ക് ഡൗൺ ലംഘിച്ച് തമിഴ്നാട്ടിൽ മുസ്ലിങ്ങൾ കൂട്ടപ്രാർത്ഥന നടത്തിയോ?; വാർത്ത വ്യാജം
കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളെയും ജില്ലാ ഭരണകൂടങ്ങളെയും ഇക്കാര്യത്തിൽ പങ്കാളികളായി കാണണം. സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല ഇത്. ഭാവി കാര്യങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. നമ്മൾ സമയം കളയുകയാണ്. കൂടുതൽ സമയം കളയുമ്പോൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. ആളുകളിൽ ഭീതി ഒഴിവാക്കി ആത്മവിശ്വാസം വളർത്തണമെന്നും രാഹുൽ.
Story highlights-need clarification after lock down rahul gandhi central gov
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here