ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിൽ തെരഞ്ഞ ഗായികമാരിൽ രണ്ടാം സ്ഥാനത്ത് നേഹാ കക്കർ

കഴിഞ്ഞ വർഷം യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞ ഗായികമാരിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ നേഹാ കക്കർ. നേഹ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇക്കാര്യം പുറത്തുവിട്ടു. 4.8 ബില്യൺ കാഴ്ചക്കാരുമായി അമേരിക്കയിലെ റാപ്പറായ കാർഡി ബി ആണ് ഒന്നാം സ്ഥാനത്ത്.
എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന അറിയില്ലെന്ന് പട്ടിക പുറത്തുവിട്ട് നേഹാ കക്കർ കുറിച്ചു. നേഹയുടെ വിഡിയോക്ക് 4.5 ബില്യൺ പ്രേക്ഷകരാണ് കഴിഞ്ഞ വർഷം ഉണ്ടായിട്ടുള്ളത്. നിരവധി പേർ നേഹയ്ക്ക് ആശംസകൾ അറിയിച്ചു. മൂന്നാം സ്ഥാനം കരോൾ ജിക്കാണ്. ബ്ലാക്ക് പിങ്ക്, അരിയാന ഗ്രാൻഡെ, മെരിലിയ മെൻഡോൺക, ബില്ലി എലിഷ്, നിക്കി മിനാജ്, ബെക്കി ജി, സെലീന ഗോമസ് എന്നിവരാണ് നാല് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്നത്. ആദ്യ പത്തിൽ സ്ഥാനം നേടിയ ഒരേ ഒരു ഇന്ത്യൻ ഗായികയും നേഹാ കക്കർ തന്നെ.
read also:ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു
ബോളിവുഡിൽ നിരവധി അടിപൊളി ഗാനങ്ങൾ നേഹയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്ക് ചുവടുവച്ചു. മേരാ ഭീ നോട്ട് ഔട്ട് എന്ന സിനിമയ്ക്ക് കോറസ് പാടിയാണ് തുടക്കം. പിന്നീട് നിരവധി സിനിമകൾക്ക് പിന്നണി പാടി. കാലാ ചശ്മ (ബാർ ബാർ ദേഖോ), സെക്കന്റ് ഹാൻഡ് ജവാനി ( കോക്ക്‌ടെയിൽ), കർഗയി ചുൽ (കപൂർ ആൻഡ് സൺസ്), ദിൽബർ (സത്യമേവ ജയതേ), ആങ്ക് മാരേ (സിംബ) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട്.
Story highlight:neha kakkar 2nd most searched female singer world youtube
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here