വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. അപ്പപ്പാറ ആരോഗ്യകേന്ദ്രത്തിന് കീഴില്‍ വരുന്ന ബേഗൂര്‍ കോളനിയിലെ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്.ജില്ലയില്‍ ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. മൂന്ന് പേരാണ് ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി ബാധിച്ച് മരിച്ചത്.
കുരങ്ങുപനി ലക്ഷണങ്ങളോടെ കഴിഞ്ഞ മാസം 29ന് ജില്ലയിലെ കെഎഫ്ഡി കെയര്‍ സെന്ററാക്കി മാറ്റിയ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന് കീഴില്‍ വരുന്ന ബേഗൂര്‍ കോളനി നിവാസിയാണ് ഇയാള്‍. രണ്ട് പേര്‍ കൂടി രോഗലക്ഷണങ്ങളോടെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറായി.
58 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കായി ഇതുവരെ അയച്ചത്. ഒരാളുടെ പരിശോധനാ ഫലം പുറത്ത് വരാനുണ്ട്. കുരങ്ങുപനി വാക്സിന്റെ രണ്ടാം ഘട്ടം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. കൊവിഡിനൊപ്പം തുല്യപ്രാധാന്യത്തോടെയാണ് ജില്ല കുരങ്ങുപനി പ്രതിരോധത്തെയും മുന്നോട്ട് കൊണ്ടുപോകുന്നത്.
Story Highlights: one more monkey fever (Kyasanur Forest Disease) case confirmed in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here