ക്വാറി ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടിയെടുക്കും

കരിങ്കൽ ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ജില്ലയിലെ പല മേഖലകളിലും ഇവ വില കൂട്ടി വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കളക്ടറുടെ ഇടപെടൽ. വർധിപ്പിച്ച വില പിൻവലിച്ച് സർക്കാർ ഉത്തരവ് പാലിച്ച് ക്വാറികൾ പ്രവർത്തിക്കണമെന്ന് കളക്ടർ നിർദേശിച്ചു. അമിതവില ഈടാക്കുന്നവരുടെ പെർമിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.
read also:ഇതര സംസ്ഥാന തൊഴിലാളികളോട് വാടക ചോദിച്ചു; കെട്ടിട ഉടമകള്‍ക്ക് എതിരെ നിയമനടപടി
മഴക്കാലപൂർവ നിർമാണ പ്രവർത്തനങ്ങൾക്കായി ക്വാറി മേഖലയിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ക്വാറികൾക്ക് പെർമിറ്റും പാസും അനുവദിച്ചിരുന്നു. പാസുകൾ ഉപയോഗിച്ച് വിതരണം ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചതിനാലാണ് കളക്ടറുടെ ഇടപെടൽ.
Story highlights- quarry products,ekm collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here