323 ദിവസത്തെ നിരാഹാരം; ഹെലിൻ ബോലെകിന് പിന്നാലെ ഇബ്രാഹിമും മരിച്ചു

തർക്കി ഭരണകൂടത്തിനെതിരെ നിരാഹാരമനുഷ്ഠിച്ച ഇബ്രാഹിം ഗോക്ചെകും മരിച്ചു. 323 ദിവസത്തെ നിരാഹാര സമരത്തിന് ശേഷമാണ് ഇബ്രാഹിം മരണത്തിന് കീഴടങ്ങിയത്.
read also: 288 ദിവസത്തെ നിരാഹാരം; തുർക്കി വിപ്ലവ ഗായിക ഹെലിൻ ബോലെക് മരിച്ചു
ഇടതുപക്ഷ അനുഭാവമുള്ള ‘ഗ്രൂപ്പ് യോറം’ എന്നുപേരായ സംഗീതസംഘത്തിന് തുർക്കി ഭരണകൂടം നിരോധനമേർപ്പെടുത്തുകയും സഹഗായകരെ തടവിൽവയ്ക്കുകയും ചെയ്തതിനെതിരേയാണ് ഇബ്രാഹിം സമരം തുടങ്ങിയത്. 2016ലാണ് ഗ്രൂപ്പ് യോറത്തിന് നിരോധനമേർപ്പെടുത്തിയത്. വിവിധ രാജ്യങ്ങൾ നിരോധിച്ചിട്ടുള്ള തീവ്രവാദി സംഘടനയായ റവല്യൂഷനറി പീപ്പിൾസ് ലിബറേഷൻ പാർട്ടി ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നിരോധനം.
ഇബ്രാഹിമും ഹെലിനും ചേർന്നായിരുന്നു നിരാഹാര സമരം ആരംഭിച്ചത്. കഴിഞ്ഞ നവംബറിൽ രണ്ടുപേരൊഴികെയുള്ള ബാൻഡ് അംഗങ്ങളെ ജയിലിൽ നിന്ന് വിട്ടയച്ചു. എന്നാൽ ബാൻഡിന്റെ നിരോധനം പിൻവലിക്കുക, കേസുകൾ അവസാനിപ്പിക്കുക, മറ്റുള്ളവരെ ജയിലിൽ നിന്ന് വിട്ടയയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇബ്രാഹിമും ഹെലിനും നിരാഹാര സമരം തുടരുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ മാസം മൂന്നാം തീയതി ഹെലിൻ ബോലെക് മരിച്ചു.
read also: ഹെലിൻ ബോലെകിന് പിന്നാലെ തുർക്കിയിൽ വീണ്ടും നിരാഹാര മരണം
ഹെലിന്‍ ബോലെകിന്റെ നിരാഹാരമരണം രാജ്യാന്തരതലത്തില്‍ വലിയ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. മുന്നൂറോളം ദിവസമായി തുടര്‍ന്നുവന്ന നിരഹാരസമരത്തിനിടയിലും ഹെലിന്‍ ബോലെകിന്റെ മൃതദേഹത്തിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തിയ ഇബ്രാഹിം ഗോക്‌ചെകിന്റെ ചിത്രങ്ങള്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
story highlights- Ibrahim Gokcek, helin bolek, Turkish folk musician, Grup Yorum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here