ഗുജറാത്തിലും തൊഴിൽ നിയമങ്ങളിൽ മാറ്റം

vijay roopani

തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തി ഗുജറാത്തും. ചൈന വിട്ട് പോകുന്ന കമ്പനികളെ ആകർഷിക്കാൻ വേണ്ടി നേരത്തെ ഉത്തർ പ്രദേശും മധ്യ പ്രദേശും തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ആ വഴി തന്നെയാണ് ഗുജറാത്തും തെരഞ്ഞെടുത്തിരിക്കുന്നത്. പുതിയ പദ്ധതികൾക്കാണ് ഇളവ് മുഖ്യമന്ത്രി വിജയ് രൂപാണി പ്രഖ്യാപിച്ചിരിക്കുന്നത്. 1200 ദിവസമെങ്കിലും പ്രവർത്തിക്കാൻ കഴിവുള്ള കമ്പനികൾക്കും യൂണിറ്റുകൾക്കുമായിരിക്കും ഇളവ്. അമേരിക്ക, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് ഗുജറാത്തിലേക്ക് മാറാൻ താത്പര്യമുള്ള കമ്പനികളെ സംസ്ഥാനം സ്വാഗതം ചെയ്യുമെന്നും രൂപാണി പറഞ്ഞു. കമ്പനികൾക്ക് ഭൂമി കണ്ടെത്താനും നടപടികളെടുക്കും. അടിസ്ഥാന വേതനം, സുരക്ഷ, നഷ്ടപരിഹാരം എന്നീ കാര്യങ്ങളിൽ മാറ്റമെന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു.

33,000 ഹെക്ടർ ഭൂമി സനന്ദ്, ധേജ്, സെസ്, ജിഐഡിസി എസ്റ്റേറ്റുകൾ, ധെലേര തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി പ്രവർത്തനം ഏകോപിപ്പിക്കുമെന്നും രൂപാണി പറഞ്ഞു.

read also:2025ഓടെ 75 ശതമാനം തൊഴിലാളികളും’വർക്ക് ഫ്രം ഹോം’ പുതിയ തൊഴിൽ സംസ്കാരവുമായി ടിസിഎസ്

മധ്യപ്രദേശും തൊഴിൽ നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. തൊഴിലാളികളുടെ പ്രവർത്തന സമയത്തിലും മറ്റും വ്യത്യാസം വരുത്തിയിട്ടുണ്ട്. യുപിയിലെ യോഗി സർക്കാരും മൂന്ന് വർഷത്തേക്ക് തൊഴിൽ നിയമങ്ങളിൽ കാര്യമായ ഇളവുകൾ നൽകി.

Story highlights-change in labour laws Gujarat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top