കൊവിഡ് വ്യാപന പ്രതിസന്ധി; ബിഎംസിയിലെ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു

uddhav thackray

ബൃഹത് മുംബൈ മുൻസിപ്പൽ കോർപറേഷൻ (ബിഎംസി) കമ്മീഷണർ സ്ഥാനത്ത് നിന്ന് പ്രവീൺ പർദേശിയെ മാറ്റി. ഇക്ബാൽ ചാഹലിനെയാണ് പകരമായി നിയമിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിലുള്ള വീഴ്ചയെ തുടർന്നാണ് നടപടി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. നിലവിൽ നഗരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇക്ബാൽ ചാഹൽ. അതേ സ്ഥാനത്തേക്ക് പ്രവീൺ പർദേശിയെ മാറ്റി നിയമിച്ചു. കൂടാതെ മുംബൈ അഡീഷണൽ മുൻസിപ്പൽ കമ്മീഷണറെയും മാറ്റി നിയമിച്ചിട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥരെയും മാറ്റി നിയമിച്ചു.

രാജ്യത്ത് വച്ച് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിലും കൊവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് 19,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. അതിൽ തന്നെ അധികവും മുംബൈയിൽ നിന്നാണ്. 11000ൽ പരം കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

read also:യാത്രക്കാരിലെ ശരീരോഷ്മാവ് പരിശോധിച്ച് കൊവിഡ് ബാധിതരെ കണ്ടെത്താനുള്ള സ്മാർട് കണ്ണടയുമായി ദുബായ് പൊലീസ്

കഴിഞ്ഞ ദിവസം കൊവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിൻ സെക്രട്ടറി ലവ് അഗർവാളും സംഘവും bmcമുംബൈയിൽ നേരിട്ടെത്തിയിരുന്നു. ധാരാവിയിലെ ചേരിപ്രദേശങ്ങളിൽ സംഘം സന്ദർശിച്ചു. കൊവിഡ് പരിശോധന നടത്തുന്നവരെ പരിശോധനാഫലം ലഭിക്കുന്നതുവരെ ക്വാറന്റീൻ ചെയ്യാൻ കേന്ദ്രസംഘം ബിഎംസിക്ക് നിർദേശം നൽകി.

Story highlights- commissioner changed, uddhav thackray

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top