ഫാവിപിരാവിർ കൊവിഡ് രോഗികളിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളറിന്റെ അനുമതി

ആന്റി വൈറൽ മരുന്നായ ഫാവിപിരാവിർ(Favipiravir) കൊവിഡ് 19 രോഗികളിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളർ അനുമതി. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്(സിഎസ്‌ഐആർ) ഡയറക്ടടർ ജനറൽ ശേഖർ മാണ്ഡേയാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസുകൾ പകർപ്പുകൾ സൃഷ്ടിക്കുന്നത് തടയാൻ ഫാവിപിരാവിറിന് കഴിയുമെന്നാണ് വിലയിരുത്തൽ. ജലദോഷപ്പനിക്ക് ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഫാവിപിരാവിർ നിലവിൽ ഉപയോഗിച്ചു വരുന്നുണ്ട്.
ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി( ഐ ഐ സി ടി) ഫാവിപിരാവിർ ഉത്പാദനത്തിനായി സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായും സിഎസ്‌ഐആർ ഡയറക്ടർ ജനറൽ ശേഖർ മാണ്ഡേ അറിയിച്ചു. ഫാവിപിരാവിർ നിർമിക്കുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയതായും നിർദിഷ്ട കമ്പനി ആശുപത്രികളുമായി സഹകരിച്ച് കോവിഡ് രോഗികൾക്ക് ഫാവിപിരാവിർ നൽകി നിരീക്ഷിക്കുമെന്നും മാണ്ഡേ പറഞ്ഞു. ഇതിനായി രോഗികളുടെ ഭാഗത്തു നിന്നും സമ്മതം കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ്.
read also:തൃശൂർ സ്വദേശി ഷാർജയിൽ കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് 19 രോഗവിമുക്തി കൂടുതൽ വേഗത്തിലാക്കാനും രോഗ്യവ്യാപനം തടയാനും മൈകോബാക്ടീരിയം ഡബ്ല്യു ഉപയോഗപ്പെടുത്താനും സിഎസ് ഐ ആറിന് ഡ്രഗ് കൺട്രോളർ അനുമതി കിട്ടിയിട്ടുണ്ട്. ഗ്രാം-നെഗറ്റീവ് സെപ്സിസ് രോഗികളുടെ മരണ നിരക്കിൽ മൈകോബാക്ടീരിയം ഡബ്ല്യു 50 ശതമാനത്തോളം കുറവ് വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കാഡില ഫാർമസ്യൂട്ടിക്കൽസുമായി ചേർന്നാണ് മൈകോബാക്ടീരിയം ഡബ്ല്യു ഉപയോഗപ്പെടുത്താനുള്ള പരീക്ഷണം സിഎസ്‌ഐആർ ആവിഷ്‌കരിച്ചത്. മൈകോബാക്ടീരിയം ഡബ്ല്യു ശരീരത്തിലെ ടിഎച്ച്1, ടിച്ച്2 കോശങ്ങൾ വർധിപ്പിക്കുമെന്നും ഇതിലൂടെ പ്രതിരോധശേഷി കൂടുമെന്നുമാണ് സിഎസ്ആർഎ ഡയറക്ടർ ജനറൽ പറയുന്നത്. ഇത് കൊറോണ വൈറസിനെതിരെയുള്ള ചികിത്സയിൽ പ്രയോജനപ്രദമാകുമെന്നും ശേഖർ മാണ്ഡെ അറിയിച്ചു.
Story highlights-Drug Controller’s Permission to Test Favipiravir in covid Patients
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here