തൃശൂർ സ്വദേശി ഷാർജയിൽ കൊവിഡ് ബാധിച്ച് മരിച്ചു

thrissur native dies of covid in sharjah

തൃശൂർ മതിലകം പുതിയകാവ് സ്വദേശി ഷാർജയിൽ കൊവിഡ് ബാധിച്ച് മരിച്ചു. പുതിയകാവ് പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകൻ അബ്ദുൾ റസാഖ് ആണ് മരിച്ചത്.

ഷാർജയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായിന്നു. റമദാൻ വ്രതം അനുഷ്ഠിച്ച് വരുന്നതിനിടയിൽ ശരീര വേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് നടത്തിയ രക്ത പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ദുബൈ അൽബറഹ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു മരണം. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഗൾഫിൽ നടക്കുമെന്ന് സഹോദരൻ അഷറഫ് പറഞ്ഞു.

Read Alsoന്യൂയോർക്കിൽ ആലപ്പുഴ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

ഇന്ന് മാത്രം രണ്ട് പ്രവാസി മലയാളികളുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ന്യൂയോർക്കിൽ ആലപ്പുഴ മേക്കാട്ടിൽ കുടുംബാംഗമായ പരേതനായ പാസ്റ്റർ തോമസ് വർഗീസിന്റെ മകൻ സുബിൻ വർഗീസ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

Story Highlights- thrissur native dies of covid in sharjah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top