തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊച്ചിയിൽ എത്തിച്ചു

തിരുവനന്തരപുരത്ത് നിന്ന് ഹൃദയവുമായുള്ള സംഘം കൊച്ചിയിലെത്തി. ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോതമംഗലം ഭൂതത്താൻകെട്ട് സ്വദേശിക്ക് അൽപസമയത്തിനകം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തും.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച 50 കാരിയുടെ ഹൃദയമാണ് കൊച്ചിയിലെ രോഗിക്ക് മാറ്റിവയ്ക്കുന്നത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഹൃദയവുമായുള്ള സംഘം കൊച്ചിയിലെത്തി. കൊച്ചി ഗ്രാൻഡ് ഹയാത്തിലെ ഹെലിപാഡിലാണ് കോപ്റ്റർ ഇറങ്ങിയത്. അഞ്ച് ഡോക്ടർമാരും ശംഖുമുഖം എസിപിയുമായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഹൃദയവുമായി എത്തുന്നവരെ സ്വീകരിക്കാൻ വലിയ സജ്ജീകരണമാണ് കൊച്ചിയിൽ ഒരുക്കിയത്.

read also: സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ പറക്കൽ ഹൃദയവുമായി

സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിലാണ് ഹൃദയം കൊച്ചിയിൽ എത്തിച്ചത്.
ഇക്കഴിഞ്ഞ മാർച്ചിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിനായി ഒന്നരക്കോടി രൂപ പവൻ ഹാൻസ് കമ്പനിക്ക് കൈമാറിയത്. സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുമ്പോൾ കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിനെതിരേ പ്രതിപക്ഷ പാർട്ടികൾ അടക്കം വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയിരുന്നു. സർക്കാർ ട്രഷറിയിൽ നിന്നും ഹെലികോപ്റ്ററിനായി പണം പിൻവലിച്ചതിൽ അസ്വഭാവികതയൊന്നും ഇല്ലെന്നായിരുന്നു ധനകാര്യ വകുപ്പിന്റെ വിശദീകരണം.

story highlights- helicopter, government helicopter, heart, lissy hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top