മലപ്പുറത്ത് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

malappuram murder

മലപ്പുറം കാടാമ്പുഴയിൽ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. തടംപറമ്പിൽ ചോലക്കൽപറമ്പിൽ മായാണ്ടി(55)യാണ് ഭാര്യ കൊഴിഞ്ഞിൽതൊടി സാവിത്രി(50)യെ കൊലപ്പെടുത്തിയത്. പിന്നീട് പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ്.

read also:കോഴിക്കോട് മിഠായി തെരുവില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് തുറന്ന കടകൾ പൊലീസ് അടപ്പിച്ചു

തലയണ ഭാര്യയുടെ മുഖത്ത് അമർത്തിയാണ് കൊലപ്പെടുത്തിയതെന്ന് മായാണ്ടി മൊഴി നൽകിയിട്ടുണ്ട്. ഇവർ രണ്ട് പേർ മാത്രമാണ് വീട്ടിലുള്ളത്. ദിവസവും വീട്ടിൽ ഇരുവരും തമ്മിൽ തർക്കവും ബഹളവും ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവർക്ക് ഒരു മകനുണ്ട്. മകൻ കുടുംബമായി മാറി താമസിക്കുകയാണ്. പ്രതിയുടെ രണ്ടാമത്തെ ഭാര്യയാണ് സാവിത്രി. ആദ്യ ഭാര്യയിൽ ഇയാൾക്കൊരു മകളുണ്ട്. മകൾ കല്യാണശേഷം രണ്ടത്താണിയിലാണ് താമസം. ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരിയിലേക്ക് കൊണ്ടുപോയി.

Story highlights-husband killed wife, malappuram, kadambuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top