കോഴിക്കോട് മിഠായി തെരുവില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് തുറന്ന കടകൾ പൊലീസ് അടപ്പിച്ചു

closed shutters

ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് കോഴിക്കോട് മിഠായി തെരുവില്‍ തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. സംഭവത്തില്‍ വ്യാപാരി വ്യവസായി സംസ്ഥാന അധ്യക്ഷന്‍ ടി. നസറുദ്ദീനെതിരെ കേസെടുത്തു. കളക്ടറുടെ ഉത്തരവ് മറികടന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്റെ കടയാണ് തുറന്നത്. കോഴിക്കോട് മിഠായിതെരുവ്, വലിയങ്ങാടി പോലെയുള്ള സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ ഒഴികെയുള്ള കടകള്‍ തുറക്കരുതെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. എന്നാൽ, രാവിലെ കോസ്മെറ്റിക്സ് വില്‍ക്കുന്ന കട തുറക്കാനുള്ള ശ്രമമാണ് പൊലീസ് തടഞ്ഞത്.

read also:ലോക്ക്ഡൗണ്‍: കോഴിക്കോട് ജില്ലയില്‍ ഇതുവരെ പിടികൂടിയത് 22,775 ലിറ്റര്‍ വാഷ്

അതേസമയം, പാലക്കാട് ലോക്ക്ഡൗൺ ലംഘിച്ച് യോഗം ചേർന്നതിന് വി കെ ശ്രികണ്ഠൻ എംപിക്കെതിരെയും ഷാഫി പറമ്പിൽ എംഎൽഎക്കെതിരെയും പൊലീസ് കേസെടുത്തു. ഇന്നലെ പിരിയാരിയിലെ സ്കൂളിൽ യോഗം ചേർന്നതിനാണ് കേസെടുത്തത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ മുപ്പതോളം പേർ യോഗത്തില്‍ പങ്കെടുത്തുവെന്ന് പൊലീസ് പറയുന്നു. കൊടുങ്ങല്ലുരിൽ വിലക്ക് ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് വടക്ക് വശം മസ്ജിദുൽ ബിലാൽ പളളിയിലാണ് പ്രാർത്ഥന നടന്നത്.

Story highlights-Police, shut down shops, Kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top