ലോക്ക്ഡൗണ്‍: കോഴിക്കോട് ജില്ലയില്‍ ഇതുവരെ പിടികൂടിയത് 22,775 ലിറ്റര്‍ വാഷ്

wash

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കോഴിക്കോട് ജില്ലയില്‍ ഇതുവരെ പിടികൂടിയത് 22,775 ലിറ്റര്‍ വാഷ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനകളില്‍ വാഷിന് പുറമെ 124 ലിറ്റര്‍ റാക്കും 1.030 കിലോ കഞ്ചാവും പിടികൂടി. അബ്കാരി നിയമപ്രകാരം 130 കേസുകളിലായി 31 പേരെ അറസ്റ്റ് ചെയ്തു. മദ്യശാലകള്‍ പൂട്ടിയ പശ്ചാത്തലത്തില്‍ വ്യാജ ചാരായം നിര്‍മിക്കുന്നത് വര്‍ധിക്കുന്നതിനാല്‍ കര്‍ശന പരിശോധനയാണ് ജില്ലയില്‍ നടക്കുന്നതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വിആര്‍ അനില്‍കുമാര്‍ പറഞ്ഞു. ആറ് സ്‌ക്വാഡുകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്.

read also:രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ലോക്ക്ഡൗണ്‍ ഇളവുകളില്‍ ആശങ്ക

താലൂക്ക് തലത്തില്‍ ഒരു കണ്‍ട്രോള്‍ റൂമും കലക്ടറേറ്റില്‍ വിമുക്തി ഹെല്‍പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച ആറ് പേരെ ആശുപത്രിയിലാക്കി. ഇതില്‍ നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തു. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിമുക്തി ഹെല്‍പ് ഡെസ്‌കിലൂടെ സൗജന്യമായി കൗണ്‍സലിംഗ് നല്‍കുന്നുണ്ട്. സേവനം ആവശ്യമായി വരുന്നവര്‍ക്ക് 9188468494 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കാം.

Story highlights-lockdown cases,keralapolice

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top