Advertisement

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ലോക്ക്ഡൗണ്‍ ഇളവുകളില്‍ ആശങ്ക

May 5, 2020
Google News 1 minute Read
CORONA INDIA

രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനവ്. ലോക്ക്ഡൗണ്‍ ഇളവ് നല്‍കിയ മേഖലകളില്‍ സാമൂഹ്യ അകലം കൃത്യമായി നടപ്പാക്കാന്‍ കഴിയാത്തത് രോഗവ്യാപനത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത് അടക്കം ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ത്രിപുരയില്‍ 10 ബിഎസ്എഫ് ജവാന്മാര്‍ക്കും, ഒരു ജവാന്റെ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 67 ജവാന്മാര്‍ക്ക് കൊവിഡ് പിടിപ്പെട്ടതായും ബിഎസ്എഫ് അറിയിച്ചു. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 42836 ഉം, മരണം 1389 ഉം ആയി.

ഗുജറാത്തില്‍ പോസിറ്റീവ് കേസുകളും മരണനിരക്കും അനുദിനം ഉയരുകയാണ്. 24 മണിക്കൂറിനിടെ 376 പോസിറ്റീവ് കേസുകളും 29 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5804ഉം മരണം 319ഉം ആയി. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 349 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 4898 ആയി. തമിഴ്‌നാട്ടില്‍ സമൂഹവ്യാപനമെന്ന സംശയമുണര്‍ത്തും വിധമാണ് സാഹചര്യം.

24 മണിക്കൂറിനിടെ 527 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ കൊവിഡ് കേസുകളുടെ പ്രഭവകേന്ദ്രം കോയംബെഡ് മാര്‍ക്കറ്റാണെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3550 ആണ്. രാജസ്ഥാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇതുവരെ 77 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ കൊവിഡ് കേസുകള്‍ 2942 ആയി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മേഖലകള്‍ കൊവിഡ് വ്യാപനത്തില്‍ വലയുകയാണ്. 122 പേര്‍ കൂടി രോഗബാധിതരായതോടെ യുപിയിലെ പോസിറ്റീവ് കേസുകള്‍ 2,766 ആയി.

Story Highlights: coronavirus, Covid 19, india, Lockdown,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here