മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷമായി തുടരുന്നു; കൊവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി കൊവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു. സംസ്ഥാനത്ത് പുതുതായി 1,162 പേർക്ക് രോഗം സ്ഥിരീകരിച്ചു. 48 പേർ മരിച്ചു. രോഗികളുടെ എണ്ണം 12,000 കടന്ന മുംബൈയിൽ സ്ഥിതി അതിരൂക്ഷമാണ്.
സംസ്ഥാനത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് രണ്ടു മാസമായി. മഹാരാഷ്ട്രയിൽ ഇതുവരെ 20,228 പേർക്കാണ് രോഗം സ്ഥരീകരിച്ചത്. മരണസംഖ്യ 778 ആയി ഉയർന്നു. തുടർച്ചയായി നാലാം ദിവസമാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. 897 പുതിയ കൊവിഡ് കേസുകളും, 27 മരണവും മുംബൈയിൽ ഉണ്ടായി. ഇതുവരെ 12,864 പേർക്കാണ് മുംബൈയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 489 ആയി ഉയർന്നു. നാസിക്കിൽ പൊലീസ് ഹെഡ് കോൺസ്റ്റബിൾ രോഗം ബാധിച്ചു മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 714 പൊലീസ് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് ബാധിച്ചത്. 2513 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 161 മരണം റിപ്പോർട്ട് ചെയ്ത പൂനെയാണ് സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ മറ്റൊരു നഗരം.
read also: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് പള്ളിതകർന്നു
ധാരാവിയിലെ ചേരി പ്രദേശത്ത് വീണ്ടും 25 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ 833 രോഗബാധിതരും 27 മരണവും സമൂഹ വ്യാപനത്തിന്റെ ആശങ്ക നിലനിൽക്കുന്നു ധാരാവിയിൽ ഉണ്ടായി. പുതുതായി ചുമതലയേറ്റ ബിഎംസി കമ്മീഷണർ ഇക്ബാൽ സിംഗ് ചാഹൽ ധാരാവിയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
story highlights- coronavirus, maharashtra, dharav, death rate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here