സൗദി അറേബ്യയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തും: ഇന്ത്യൻ അംബാസിഡർ

സൗദി അറേബ്യയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് ഇന്ത്യൻ അംബാസിഡർ ഔസാഫ് സായിദ്. അടുത്തയാഴ്ച ജിദ്ദയിൽ നിന്ന് കൂടുതലായി രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്തുമെന്നും അംബാസിഡർ പറഞ്ഞു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകുമെന്ന് ഡോ. സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സായിദ് പറഞ്ഞു. റിയാദ്- ഡൽഹി വിമാനം ഈ മാസം 10നും ദമാം- കൊച്ചി വിമാനം ഈ മാസം 12നും സർവീസ് നടത്തും. ശാരീരിക അസ്വസ്ഥത ഉള്ളവർ, ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, അടിയന്തിര ചികിത്സ ആവശ്യമുളളവർ തുടങ്ങിയവർക്കാണ് മുൻഗണന നൽകുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലേക്ക് മടങ്ങി വരുന്നവർ എംബസി വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും അംബാസിഡർ വ്യക്തമാക്കി.
പരിഭ്രാന്തിയുടെ ആവശ്യമില്ല. തെറ്റ് ധാരണ പരത്തുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. എംബസി ഹെൽപ് ഡെസ്‌ക് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. സൗദി അധിതരുടെയും ആരോഗ്യമന്ത്രാലയത്തിന്റെയും നിർദേശങ്ങൾ പൂർണമായും അനുസരിക്കണമെന്നും അംബാസിഡർ ഇന്ത്യൻ സമൂഹത്തോട് ആവശ്യപ്പെട്ടു.
Story highlight: More flights from Saudi Arabia to Indian Ambassador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here