സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ്; ഒരാൾക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ രോഗമുക്തി നേടി. ഇടുക്കിയിൽ ചികിത്സയിലായിരുന്ന ആൾക്കാണ് രോഗം ഭേദമായത്.
സംസ്ഥാനത്ത് ഇതുവരെ 505 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പരിനേഴ് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ആകെ 23,930 പേർ നിരീക്ഷത്തിലുണ്ട്. ഇതിൽ 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. ഇന്ന് 123 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 36,648 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 36,602 എണ്ണം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here