അഞ്ച് എയർ ഇന്ത്യാ പൈലറ്റുമാർക്ക് കൊവിഡ്

air india

എയർ ഇന്ത്യയിലെ പൈലറ്റുമാർക്ക് കൊവിഡ്. അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പൈലറ്റുമാർക്കാണ് കൊവിഡ് പോസിറ്റീവായത്. ആർക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് വിവരം. ഡ്യൂട്ടിയ്ക്ക് മുൻപ് മൂന്ന് ദിവസം മുൻപ് നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇവർ കൊവിഡ് പോസിറ്റീവായത്. സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ച് പൈലറ്റുമാർക്കും വിമാനത്തിലെ മറ്റ് ക്രൂ അംഗങ്ങൾക്കും യാത്രയ്ക്ക് മുൻപും ശേഷവും ആരോഗ്യ പരിശോധന നടത്തുന്നുണ്ട്. യാത്ര കഴിഞ്ഞും പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കിലേ ഇവരെ താമസസ്ഥലങ്ങളിലേക്ക് പോകാൻ അനുവദിക്കാറുള്ളൂ.

ചൈനയിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ ചരക്ക് വിമാനങ്ങൾ പറത്തിയ പൈലറ്റുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. മെഡിക്കൽ ഉപകരണങ്ങളും മറ്റും കയറ്റുമതി ചെയ്യാനാണ് പൈലറ്റുമാർ ചൈനയിലേക്ക് പോയിരുന്നത്.

read also:കേരളത്തിന്റെ കൊവിഡ് പ്രതിരോധം; പ്രകീർത്തിച്ചത് ബിബിസിയും ദി ഗാർഡിയനും ഉൾപ്പെടെ 35 അന്താരാഷ്ട്ര മാധ്യമങ്ങൾ

യാത്രയ്ക്ക് ശേഷം കൊവിഡ് പരിശോധനാ ഫലം ലഭ്യമാകുന്നത് വരെ ഹോട്ടലുകളിലാണ് പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും താമസിപ്പിക്കാറ്. അഞ്ച് ദിവസത്തിനുള്ളിൽ വീണ്ടും കൊവിഡ് പരിശോധന നടത്തുമെന്നും അതും നെഗറ്റീവായി ഒപ്പമുണ്ടായിരുന്നവർക്കും രോഗമില്ലെന്ന് സ്ഥിരീക്കുകയും വേണം. എന്നാലേ അടുത്ത ഡ്യൂട്ടിക്ക് പൈലറ്റുമാരെയും മറ്റ് സ്റ്റാഫുകളെയും നിയോഗിക്കാറുള്ളൂവെന്നും കമ്പനി വിശദീകരിച്ചു.

Story highlights-5 air india pilots confirmed covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top