Advertisement

എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്നെത്തിയ യുവതിയുടെ മകന്

May 10, 2020
1 minute Read

എറണാകുളം ജില്ലയിൽ ഇന്ന് ഒരു കൊവിഡ് പോസിറ്റീവ് കേസുകൂടി റിപ്പോർട്ട് ചെയ്തു. മെയ് 8 ന് കൊവിഡ് പോസിറ്റീവ് ആയ ചെന്നൈയിൽ നിന്ന് ചികിത്സക്കായി എത്തിയ യുവതിയുടെ അഞ്ച് വയസുള്ള മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശേി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ മൂന്ന് പേരെയും മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടിക തയ്യാറാക്കി വരുന്നു. യുവതിക്ക് കിഡ്‌നി സംബന്ധമായ ചികിത്സയ്ക്കായി മെയ് 6 നാണ് ഇവർ റോഡ് മാർഗം എറണാകുളത്തെത്തിയത്. ചെന്നൈയിൽ നിന്നുമെത്തിയതിനാൽ ഇവർ നിരീക്ഷണത്തിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതി ചികിത്സ തേടിയത്.

read also: ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ വിദേശത്ത് നിന്ന് എത്തിയവർ

അതേസമയം, ജില്ലയിൽ 451 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 139 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 1596 ആയി. ഇതിൽ 15 പേർ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 1581 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.

story highlights- coronavirus, kalamassery medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top