കൊവിഡ് പ്രതിരോധത്തിൽ സമ്പൂർണ ദുരന്തം; ട്രംപിനെ വിമർശിച്ച് ഒബാമ
അമേരിക്കയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ വിമർശിച്ച് മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ. അമേരിക്കയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സമ്പൂർണ ദുരന്തമെന്നാണ് അദ്ദേഹം വിമർശിച്ചത്. വൈറ്റ് ഹൗസിൽ തന്നോടൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഇത്തരത്തിലൊരു പ്രതികരണം ഒബാമ നടത്തിയത്.
നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ ജോ ബെഡന് വേണ്ടി താൻ കാമ്പയിനിന് ഇറങ്ങുമെന്നും ഒബാമ പറഞ്ഞു. കൊവിഡ് കാലത്തെ സ്ഥിതി ഏറ്റവും നല്ല ഭരണം കാഴ്ച വെക്കുന്ന സർക്കാരിന്റെ കീഴിലാണെങ്കിലും മോശമായി പോയെന്നിരിക്കാം. എന്നാലും തനിക്ക് ഇതിൽ നിന്ന് എന്താണ് ലഭിക്കുകയെന്നും മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല എന്ന രീതിയിലുമുള്ള സർക്കാർ ഒരു സമ്പൂർണ തോൽവിയാണെന്നാണ് ഒബാമ പറഞ്ഞത്.
ലോകത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രാജ്യമാണിപ്പോൾ അമേരിക്ക. 13 ലക്ഷത്തിലധികം കൊവിഡ് കേസുകളുള്ളുണ്ട് രാജ്യത്ത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പക്ഷേ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കൊവിഡ് വ്യാപനത്തിന് ചൈനയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
barak obama, donald trump, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here