കുഞ്ഞിരാമായണം ഹൊറർ ത്രില്ലർ ആയിരുന്നെങ്കിലോ?; വൈറലായി ട്രെയിലർ വീഡിയോ

സംവിധായകൻ ബേസിൽ ജോസഫിൻ്റെ ആദ്യ ചിത്രമായിരുന്നു കുഞ്ഞിരാമായണം. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബിജു മേനോൻ, അജു വർഗീസ് തുടങ്ങിയ താരനിരയുമായി ഇറങ്ങിയ ചിത്രം ഭേദപ്പെട്ട പ്രകടനമാണ് ബോക്സ് ഓഫീസിൽ കാഴ്ചവെച്ചത്. മുഴുനീള കോമഡി സിനിമയായ കുഞ്ഞിരാമായണം ട്രോളന്മാർക്കും ചാകരയായി. ഇപ്പോഴിതാ, ഇറങ്ങി അഞ്ച് വർഷങ്ങൾക്കു ശേഷം വീണ്ടും കുഞ്ഞിരാമായണം സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്.
Read Also: അസ്സലാമു അലൈക്കും, ഞാൻ ക്യാപ്റ്റൻ രാജുവാണ്’; ഹൃദ്യമായ ഫേസ്ബുക്ക് കുറിപ്പ്
കുഞ്ഞിരാമായണം സിനിമയുടെ ഒരു ട്രെയിലറാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോ എഡിറ്ററായ അരുൺ പിജിയുടെ തലയിൽ ഉദിച്ച ആശയമാണ് വീഡിയോ ആയി പുറത്തെത്തിയത്. പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പായ മൂവി സ്ട്രീറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. കുഞ്ഞിരാമായണം ഒരു ഹൊറർ ത്രില്ലെർ ആയിരുന്നെങ്കിലൊ? അതിന്റെ ട്രൈലെർ എങ്ങനെ ആയിരിക്കും. കണ്ടു നോക്കൂ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ട്രെയിലർ വീഡിയോയിൽ കുഞ്ഞിരാമായണത്തിൻ്റെ തിരക്കഥാകൃത്ത് ദീപു പ്രദീപും സംവിധായകൻ ബേസിൽ ജോസഫും അഭിനന്ദനവുമായി എത്തി.
2015ലാണ് കുഞ്ഞിരാമായണം പുറത്തിറങ്ങിയത്. 2011ൽ ദീപു പ്രദീപ് തന്നെ തൻ്റെ ബ്ലോഗിൽ കുറിച്ച സൽസ ശാപം എന്ന ചെറുകഥയിൽ നിന്നാണ് സിനിമ പിറവിയെടുക്കുന്നത്. പിന്നീട് ടൊവിനോ തോമസിനെ നായകനാക്കി ഗോധ എന്ന സിനിമയും ബേസി ജോസഫ് സംവിധാനം ചെയ്തു. നിലവിൽ ടൊവിനോ തന്നെ നായകനായ സൂപ്പർ ഹീറോ സിനിമ മിന്നൽ മുരളിയുടെ ചിത്രീകരണത്തിലാണ് ബേസിൽ.
Story Highlights: kunjiramayanam horror thriller trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here