മദ്യശാലകൾ തുറക്കാനുള്ള തമിഴ്‌നാട് സർക്കാർ നീക്കത്തിന് എതിരെ രൂക്ഷ വിമർശനവുമായി രജനികാന്ത്

rajni kanth

തമിഴ്‌നാട്ടിൽ മദ്യവിൽപന നടത്താനുള്ള തമിഴ്‌നാട് സർക്കാരിന്റെ നീക്കത്തിനെതിരെ സൂപ്പർ സ്റ്റാർ രജനികാന്ത്. മദ്യശാലകൾ ഈ സമയത്ത് ഇനി തുറന്നാൽ വീണ്ടും അധികാരത്തിലിരിക്കാനുള്ള മോഹം ഉപേക്ഷിച്ചുകൊള്ളണമെന്നാണ് രജനികാന്തിന്റെ താക്കീത്. ട്വീറ്റിലൂടെയാണ് രജനികാന്ത് തന്റെ രോഷം അറിയിച്ചത്. ഖജനാവ് നിറക്കാനായി മറ്റ് മികച്ച മാർഗങ്ങൾ ഉപയോഗിക്കാനും അദ്ദേഹം എഐഡിഎംകെ സർക്കാരിനോട് പറയുന്നു.

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നപ്പോൾ സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ച് ആശങ്കകളേറെയായിരുന്നു. അതിനാൽ മദ്രാസ് ഹൈക്കോടതി തുറന്ന മദ്യവിൽപന കേന്ദ്രങ്ങൾ അടക്കാൻ ഉത്തരവിറക്കി. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. കമലഹാസൻ, എം കെ സ്റ്റാലിൻ എന്നിവരും ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.

read also:മദ്യശാലകള്‍ അടയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സുപ്രികോടതിയില്‍

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്. മദ്യശാലകൾ അടക്കുന്നത് സർക്കാരിന്റെ വരുമാനത്തെ സാരമായി ബാധിക്കുമെന്നും കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ചാണ് മദ്യ വിൽപനയെന്നും അപ്പീലിലുണ്ട്. ഹൈക്കോടതി ഓൺലൈൻ വിൽപനയും നിർദേശിച്ചിരുന്നെങ്കിലും അത് പ്രായോഗികമല്ലെന്നും സർക്കാരിന് വേണ്ടി മദ്യവിൽപന വിഭാഗമായ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപറേഷൻ (ടാസ്മാക്) നൽകിയ അപ്പീലിൽ വ്യക്തമാക്കുന്നു. എന്നാൽ ഇതിനെതിരെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

Story highlights-rajani threatens tn gov reopen liquor shops

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top