‘ഇത് എനിക്ക് ലഭിച്ച പുലിസ്റ്റർ പുരസ്കാരം’; ഇസ്ലാം വിരുദ്ധതയുടെ പേരിൽ കേസെടുത്ത കേരള പൊലീസിനെതിരെ സീ ന്യൂസ് എഡിറ്റർ

വാർത്താവതരണത്തിനിടെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ തനിക്കെതിരെ കേസെടുത്ത കേരള പൊലീസിനെ വിമർശിച്ച് സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചൗധരി കേരള പൊലീസിനെതിരെ രംഗത്തെത്തിയത്. എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കസബ പൊലീസ് ചൗധരിക്കെതിരെ കേസെടുത്തത്.
Read Also: ലക്നൗവിലെ കൊറോണ ഹോട്ട്സ്പോട്ടുകൾക്ക് മുസ്ലിം പള്ളികളുടെ പേര്; വിവേചനമെന്ന് പ്രതിപക്ഷ പാർട്ടികൾ
‘മാദ്ധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിനായി മതത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയമായി എഫ്‌ഐആര്‍ ഫയല്‍ ചെയ്യുക. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പുതിയ അടവാണിത്. മതേതരത്വത്തിന്റെ പേരില്‍ ദേശീയതയെ കബളിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇന്ത്യ ഐക്യപ്പെടണം. ഇത് സംഭവിക്കാന്‍ അനുവദിക്കരുത്. ജയ് ഹിന്ദ്’- സുധീര്‍ ചൗധരി ട്വിറ്ററില്‍ കുറിച്ചു. ഇത് നല്‍കുന്നത് കപട മതേതര രീതികള്‍ പാലിച്ചില്ലെങ്കില്‍ ജയിലിൽ അടക്കപ്പെടുമെന്ന സന്ദേശമാണെന്നും ഇത് തനിക്ക് ലഭിച്ച പുലിസ്റ്റർ പുരസ്കാരമാണെന്നും ചൗധരി കുറിച്ചു.
केरल पुलिस ने मेरे ख़िलाफ़ ग़ैर ज़मानती धाराओं में FIR दर्ज की है।आरोप लगाया है कि DNA में #ZameenJihad का मुद्दा उठाकर मैंने मुसलमानों की धार्मिक भावनाओं को आहत किया है।मेरा सवाल:
क्या भारत में जिहाद का मुद्दा उठाना गुनाह है? जिहाद का नाम लिया तो जेल में डाल देंगे?#JihadVsZee— Sudhir Chaudhary (@sudhirchaudhary) May 7, 2020
മാര്‍ച്ച് 11 ന് സീ ടിവി ന്യൂസില്‍ അവതരിപ്പിച്ച ഡിഎന്‍എ എന്ന പരിപാടിയിലാണ് സുധീര്‍ ചൗധരി മുസ്ലിം വിദ്വേഷം പ്രചരിപ്പിച്ചത്. ഇന്ത്യയില്‍ വിവിധ ജിഹാദുകള്‍ ഉണ്ടെന്നും ജിഹാദ് ഇന്ത്യയെ വിഘടിപ്പിക്കുന്നവരുടെ കൈയിലെ ആയുധമാണെന്നും ചധരി പരിപാടിയിൽ ആരോപിച്ചു. ജിഹാദിനെ ‘കഠിന ജിഹാദ്, ‘മൃദു ജിഹാദ്’ എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ച് ഡയഗ്രം ഉൾപ്പെടെയായിരുന്നു സുധീര്‍ ചൗധരിയുടെ വാർത്താവതരണം. ജനസംഖ്യാ ജിഹാദ്, ലവ് ജിഹാദ്, ഭൂ ജിഹാദ്, വിദ്യാഭ്യാസ ജിഹാദ്, വിക്ടിം ജിഹാദ്, നേരിട്ടുള്ള ജിഹാദ് എന്നിവ കഠിന ജിഹാദിൽ പെടുന്നു എന്നും സാമ്പത്തിക ജിഹാദ്, ചരിത്ര ജിഹാദ്, മാദ്ധ്യമ ജിഹാദ്, സിനിമാ ജിഹാദ്, സംഗീത ജിഹാദ്, മതേതര ജിഹാദ് എന്നിവ മൃദു ജിഹാദിൽ പെടുന്നു എന്നും ചൗധരി പറഞ്ഞിരുന്നു.
കേസ് എടുത്തതിനു പിന്നാലെ ചൗധരിക്ക് പിന്തുണ ഉയർത്തി ട്വിറ്ററിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ബിജെപി നേതാക്കളടക്കമുള്ളവർ ചൗധരിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
Story Highlights: sudhir chaudhary islamophobia kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here