’10 രൂപയ്ക്ക് തുർതുറെ’; ചിരിയുണർത്തി ഒരു വീഡിയോ

കൊവിഡ് കാലം അതിജീവനത്തിൻ്റെ കൂടി സമയമാണ്. തോറ്റു പോയ ജനതയല്ലെന്ന് നമ്മളെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കാൻ ഇടക്ക് ചിലർ വരും. ചിത്രങ്ങളും വീഡിയോകളുമായി നമ്മളെ ഒന്ന് തഴുകി കടന്നു പോകും. അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
Read Also: കുഞ്ഞിരാമായണം ഹൊറർ ത്രില്ലർ ആയിരുന്നെങ്കിലോ?; വൈറലായി ട്രെയിലർ വീഡിയോ
10 രൂപയുടെ കുർകുറെ വാങ്ങുന്ന ഒരു കുഞ്ഞാണ് വീഡിയോയിലെ താരം. കയ്യിൽ പത്തിൻ്റെ ഒരു നോട്ട് പിടിച്ച് തല ഉയർത്തി അവൻ പറയുന്നത് ‘ദസ് രുപ്യേ തേ തുർതുറെ’ എന്നാണ്. മനസ്സിലാവാത്ത കടക്കാരൻ എന്താണെന്ന് ചോദിക്കുമ്പോൾ അവൻ വീണ്ടും ആവർത്തിക്കുന്നു. ’10 രൂപയ്ക്ക് തുർതുറെ’. കടക്കാരന് അപ്പോഴും കാര്യം മനസ്സിലായില്ല. ‘പത്ത് രൂപയ്ക്ക്?’ എന്ന് യുവാവ് വീണ്ടും ചോദിക്കുന്നു. ‘തുർതുറെ.’ വീണ്ടും കുഞ്ഞ് മറുപടി ആവർത്തിക്കുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിൽ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്.
Read Also: ഇതാണോ നൂറ്റാണ്ടിന്റെ പന്ത്?; പറമ്പിലെ കളിയുടെ വീഡിയോ പങ്കുവച്ച് വിസ്ഡൻ
അതേ സമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 60,000 ലേക്ക് അടുക്കുകയാണ്. നിലവിൽ 59,765 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,981 പേർക്ക് ജീവൻ നഷ്ടമായി. കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95 പേരാണ് മരിച്ചത്. പുതിയ 70 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 39,882 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 17,897 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. 19,063 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 731 പേർ മരിച്ചു. ധാരാവിയിൽ 25 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
Story Highlights: thurthure funny viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here