മാലിദ്വീപിൽ നിന്ന് എത്തിയ രണ്ട് പേർക്ക് പനി

മാലിദ്വീപിൽ നിന്ന് ഐഎൻഎസ് ജലാശ്വ കപ്പലിൽ കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാർക്ക് പനി. ഇവരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കടൽമാർഗമുള്ള രക്ഷാദൗത്യം സമുദ്രസേതുവിന്റെ ഭാഗമായുള്ള ആദ്യ കപ്പൽ ഐ.എൻ.എസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തിയത്. മാലദ്വീപിൽ നിന്നുള്ള 698 യാത്രക്കാരുമായാണ് നാവികസേന യുദ്ധകപ്പൽ തീരമണഞ്ഞത്. ഇതിൽ 440 പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുള്ളവരും കപ്പലിൽ ഇടംപിടിച്ചിരുന്നു.
read also: ഐഎൻഎസ് ജലാശ്വ കൊച്ചി തീരത്ത്; യാത്രക്കാരിൽ 440 മലയാളികൾ
രാവിലെ കൊച്ചി പുറംകടലിലെത്തിയ കപ്പലിനെ പ്രത്യേക പൈലറ്റ് ബോട്ടെത്തി തുറമുഖത്തേക്ക് നയിച്ചു. കൃത്യം 9.30ഓടെ തുറമുഖത്തെത്തിയ കപ്പലിൽ നിന്ന് മുക്കാൽ മണിക്കൂറിന് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
story highlights- maldives, fever
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here