വീണ വാദകൻ ആനന്ദ് കൗശിക് അന്തരിച്ചു

വീണ വാദകൻ ആനന്ദ് കൗശിക് (36) അന്തരിച്ചു. പ്രശസ്ത വീണ വിദ്വാൻ അനന്തപത്മനാഭന്റെ മകനാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളാൽ ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു മരണം. വൈകുന്നേരം തിരുവനന്തപുരം പാപ്പനംകോട്ടെ വസതിയിൽ വച്ചാണ് സംസ്‌കാരം.

അച്ഛൻ അനന്തപത്മനാഭൻ തൃശൂരിലെ ആകാശവാണി നിലയത്തിൽ വീണവാദകനായിരുന്നു. അച്ഛനോടൊപ്പവും സ്വതന്ത്രമായും വളരെയധികം വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ആസ്വാദകരുണ്ട് ആനന്ദിന്. അമ്മ ഉഷ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്നുള്ള ബിരുദധാരിയാണ്. ടെക്‌നോ പാർക്കിലെ ഐടി കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയിരുന്നു ആനന്ദ്. തൃശൂര്‍ സ്വദേശിയാണ്. താമസിച്ചിരുന്നത് തിരുവനന്തപുരത്തായിരുന്നു. ഭാര്യ ദീപ, ഒരു മകളുണ്ട്- ആനന്ദശ്രീ.

 

veena artist, anand kaushik

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top