Advertisement

റേഷന്‍ കടകളില്‍ ബയോമെട്രിക് രേഖപ്പെടുത്തല്‍: സാനിറ്റൈസര്‍ ഉപയോഗിക്കണം

May 11, 2020
2 minutes Read
Biometric logging in ration shops: Sanitizer should be used

റേഷന്‍ കടകളില്‍ ബയോമെട്രിക് വിവര ശേഖരത്തിന് മുന്‍പ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാനിറ്റൈസര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി അറിയിച്ചു.
ബയോമെട്രിക് രേഖപ്പെടുത്തലിന്റെ സമയം കടകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കിയില്ലെങ്കില്‍ ഉപഭോക്താക്കള്‍ സുരക്ഷ മുന്‍ നിര്‍ത്തി ആവശ്യപ്പെടണമെന്നും സെക്രട്ടറി അറിയിച്ചു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷണ കിറ്റ് വിതരണം പുരോഗമിക്കുകയാണ്. നീല കാര്‍ഡ് ഉടമകള്‍ക്കാണ് നിലവില്‍ കിറ്റ് വിതരണം നടത്തുന്നത്. 15 മുതല്‍ ശേഷിക്കുന്ന വെള്ള കാര്‍ഡ് ഉടമകള്‍ക്കായുള്ള സൗജന്യ ഭക്ഷണകിറ്റ് വിതരണം ആരംഭിക്കും.

 

Story Highlights: Biometric logging in ration shops: Sanitizer should be used

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top