രോഗികൾക്കൊപ്പം മൃതദേഹങ്ങളും; മുംബൈ ആശുപത്രിയിലെ നടുക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് ബിജെപി നേതാവ്

മുംബൈയിലെ കെഇഎം ആശുപത്രിയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മൃതദേഹങ്ങൾ നിറഞ്ഞ മുറിയിൽ. ബിജെപി നേതാവ് നിതേഷ് റാണെ ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

കഴഞ്ഞ ദിവസം മുംബൈലെ സിയോൺ ആശുപത്രിയിൽ രോഗികളുള്ള മുറിയിൽ തന്നെ മൃതദേഹങ്ങളും വച്ചത് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. അന്ന് ഇതൊരു ഒറ്റപ്പെട്ട സംഭവമായാണ് പുറത്തുവന്നതെങ്കിലും മുംബൈയിലെ മിക്ക ആശുപത്രികളിലും സ്ഥിതി സമാനമാണെന്ന് ചൂണ്ടിക്കാട്ടുന്ന ദൃശ്യങ്ങളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.

മഹാരാഷ്ട്ര സർക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു നിതേഷിന്റെ ട്വീറ്റ്. ‘ കെഇഎം ആശുപത്രിയിലെ രാവിലെ 7 മണിക്കുള്ള ദൃശ്യമാണ് ഇത്. ചികിത്സയ്‌ക്കൊപ്പം മൃതദേഹങ്ങൾ കണ്ട് ശീലിക്കുന്നതിന് വേണ്ടിയാകും ബിഎംസി ഇങ്ങനെ ചെയ്യുന്നത്. ഇത്തരം സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകരെ കുറിച്ചോർത്ത് ദുഃഖം തോന്നുന്നു’-അദ്ദേഹം കുറിച്ചു.

കഴിഞ്ഞ ദിവസം പുറത്തുവന്ന സിയോൺ ആശുപത്രിയിലെ സമാന ദൃശ്യങ്ങൾക്കെതിരെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം രംഗത്തെത്തിയിരുന്നു. മൃതദേഹങ്ങൾ സ്വീകരിക്കാൻ ബന്ധുക്കൾ എത്താതിരുന്നതാണ് അത്തരം സാഹചര്യത്തിന് കാരണമെന്നായിരുന്നു സിയോൺ ആശുപത്രി അധികൃതരുടെ വിശദീകരണം.

Story Highlights- bodies wrapped in plastic lying next to patients mumbai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top