Advertisement

നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വനിതാ എഞ്ചിനീയർ മരിച്ചു

May 11, 2020
1 minute Read

കെഎസ്ഇബി വനിതാ സബ് എഞ്ചിനീയർ ബൈക്ക് അപകടത്തിൽ മരിച്ചു. ചവറ സ്വദേശി ശ്രീതു (32) ആണ് മരിച്ചത്.

ഇന്ന് രാവിലെ അടൂർ പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളിയിലാണ് സംഭവം. സഹോദരനൊപ്പം ബൈക്കിൽ പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. തെരുവ് നായ കുറുകെ ചാടിയപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന് ​സാരമായ പരുക്കുണ്ട്.

story highlights- accident, kseb sub engineer, street dog

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top