മുത്തങ്ങയില്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും

വയനാട് മുത്തങ്ങ ചെക്പോസ്റ്റിന് സമീപത്തെ കല്ലൂര്‍ മിനി ആരോഗ്യ കേന്ദ്രത്തിലെയും ഫെസിലിറ്റേഷന്‍ സെന്ററിലെയും തിരക്ക് കുറയ്ക്കുന്നതിനായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ഇതിനായി 11 ജീവനക്കാരെ പുതുതായി ഡ്യൂട്ടിയ്ക്ക് നിയോഗിച്ചു. ഇവര്‍ ഇന്ന് രാവിലെ ജോലിയില്‍ പ്രവേശിച്ചു.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരുടെ തിരക്ക് കാരണം കൗണ്ടറുകള്‍ രാത്രി വൈകും വരെ പ്രവര്‍ത്തിപ്പിക്കേണ്ട സാഹചര്യത്തിലാണ് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്നത്. മുത്തങ്ങ ചെക്പോസ്റ്റ് വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 246 പേരാണ് ഇന്നലെ ജില്ലയില്‍ പ്രവേശിച്ചത്. 120 വാഹനങ്ങളും കടത്തിവിട്ടു. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിവരെ ജില്ലയില്‍ പ്രവേശിച്ചവരുടെ എണ്ണം 2567 ആയി.
Story Highlights: More counters will be prepared muthangha wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here