പെൺകുട്ടികളുടെ സുരക്ഷയ്ക്കായി ‘പെൻസിൽ ബോക്സ്’; ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

പെൺകുട്ടികളുടെ മേൽ വീഴുന്ന കാമക്കണ്ണുകൾക്ക് അവർ തന്നെ പ്രതിരോധം തീർക്കണം എന്ന സന്ദേശവുമായി രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിച്ച പെൻസിൽ ബോക്സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പെൻസിലും പേനയ്ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമായി പെൻസിൽ ബോക്സിനെ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. ഇതിനോടകം രാജ്യത്തെ വിവിധ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് അവർഡുകൾ വാരിക്കൂട്ടിയ ഹ്രസ്വചിത്രം പ്രശസ്ത നടൻ ബിജുമേനോൻ്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.
Read Also: മാസ്കുകൾ പരസ്പരം സംസാരിക്കുന്നു; ‘അയയിലെ കഥ’ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു
ലൈംഗിക പീഡനത്തിനു ശ്രമിക്കുന്ന രണ്ട് പേരിൽ നിന്ന് സ്വയം പ്രതിരോധം തീർക്കുന്ന ഒരു പെൺകുട്ടിയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
കൊൽക്കത്ത ഹോട്ടോമേള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റിങ്ങിനും മികച്ച നിർമാണത്തിനും മികച്ച പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്കാരം, സിനി ബോൺ അന്താരാഷ്ട്ര ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം തുടങ്ങി 8 മേളകളിലായി വിവിധ അവാർഡുകൾ സ്വന്തമാക്കിയ ശേഷമാണ് പെൻസിൽ ബോക്സ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.
ജോജി തോമസും രാജേഷ് മോഹനും ചേർന്നു നിർമിച്ച 5 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ സംഭാഷണങ്ങളില്ല എന്നതാണ്. സംഗീതം മിറാജ് ഖാലിദും എഡിറ്റിങ് ജുനൈദും നിർവഹിച്ചിരിക്കുന്നു. ക്യാമറ, അജയ് ഫ്രാൻസിസ് ജോർജ്. ബാലതാരം ആഞ്ജലീന അബ്രാഹമാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.
Story Highlights: pencil box short film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here