Advertisement

ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് പുനഃസ്ഥാപിക്കണമെന്ന ഹർജി; ഉന്നതതല സമിതി രൂപീകരിച്ച് സുപ്രിംകോടതി

May 11, 2020
Google News 1 minute Read
SUPREM COURT

ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന ഹർജിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ച് സുപ്രിംകോടതി. 4ജി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമിതി പരിഗണിക്കണമെന്ന് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ജമ്മു കശ്മീർ ഭരണക്കൂടത്തിന്റെയും പ്രതിനിധികൾ സമിതിയിലുണ്ടാകും. ദേശീയ സുരക്ഷയും മനുഷ്യാവകാശവും ഒരുപോലെ നോക്കേണ്ടതുണ്ട്. കൊവിഡ് സാഹചര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികൾക്ക് വിർച്വൽ ക്ലാസുകൾ എടുക്കാൻ ഇന്റർനെറ്റ് വേഗത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് സംഘടനയും മാധ്യമപ്രവർത്തകരും അടക്കമാണ് സുപ്രിംകോടതിയെ സമീപിച്ചത്.

മോശം ഇൻറർനെറ്റ്​ ബന്ധം മൂലം ഡോക്​ടർമാർക്ക്​ കൊവിഡ്​ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകുന്നില്ലെന്ന്​ ഹരജിക്കാർക്ക്​ വേണ്ടി മുതിർന്ന അഭിഭാഷകൻ ഹുസെഫ അഹ്​മദി നേരത്തേ ഹർജി പരി​ഗണിച്ചപ്പോൾ വാദിച്ചിരുന്നു. രോഗികൾക്ക്​ ഡോക്​ടർമാരുമായി വീഡിയോകോൾ വഴി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരി​ഗണിച്ചാണ്
പ്രത്യേക സമിതിയെ സുപ്രിംകോടതി നിയോ​ഗിച്ചത്.

കഴിഞ്ഞ വർഷം ആഗസറ്റിൽ ജമ്മുകശ്​മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ സാഹചര്യത്തിലാണ്​ ഇന്റർനെറ്റ്​ ബന്ധം വി​ച്ഛേദിക്കപ്പെട്ടത്​. പിന്നീട് പോസ്​റ്റ്​പെയ്​ഡ്​ മെബൈൽ ഫോണിലും ബ്രോഡ്​ബാൻറിലും​ 2ജി ഇന്റനെറ്റ്​ മാത്രം പുനഃസ്ഥാപിക്കുകയായിരുന്നു.

story highlights- supreme court of india, jammu and kashmir, 4G

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here